കായികം

ഒരു ഗോള്‍... രണ്ട് ഗോള്‍... ചറപറ ഗോളുകള്‍; ഫ്‌ലമെംഗോ വനിതകള്‍ വല ചലിപ്പിച്ചത് 56 തവണ! എജ്ജാതി പഞ്ഞിക്കിടല്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: എതിരാളികളെ ഇങ്ങനെയൊക്കെ പഞ്ഞിക്കിടാമോ എന്ന് ചോദിച്ചേക്കാം. ബ്രസീലിലെ ഫ്‌ലമെംഗോയുടെ വനിതാ ടീം മൈതാനത്ത് നടത്തിയത് കൂട്ടക്കുരുതി തന്നെയായിരുന്നു. കരിയോക്ക ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികളായി കിട്ടിയ ഗ്രമിനോയുടെ വനിത ടീമിനെ അവര്‍ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടു. ഒന്നും രണ്ടുമല്ല ഫ്‌ലമെംഗോയുടെ വനിതാ സംഘം ഗ്രമിനോയുടെ വലയില്‍ ഗോള്‍ അടിച്ചു നിറച്ചത്. 56 ഗോളുകളാണ് അവര്‍ അടിച്ചു കൂട്ടിയത്. ഒരു ഗോള്‍ പോലും ടീം വഴങ്ങിയതുമില്ല!

സമീപ കാലത്ത് ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ ഏകപക്ഷീയ പോരാട്ടമാണ് അവിടെ അരങ്ങേറിയത്. ഓരോ ഒന്നര മിനുട്ടിനിടയിലും ഒരോ ഗോള്‍ വീതം എന്ന കണക്കിലായിരുന്നു ഫ്‌ലമെംഗോ ടീമിന്റെ ഗോളടി. 

മത്സരം 11 മിനുട്ടുകള്‍ മാത്രം പിന്നിട്ടപ്പോള്‍ പിറന്നത് ഏഴ് ഗോളുകള്‍. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഫ്‌ലമെംഗോയുടെ പേരില്‍ തെളിഞ്ഞത് 29 ഗോളുകള്‍. 

ഇതിന് രണ്ടാം പകുതിയില്‍ ഗ്രെമിനോ താരങ്ങള്‍ മറുപടി നല്‍കുമെന്ന് കടുത്ത ആരാധകരിലാരെങ്കിലും വിദൂരമായെങ്കിലും സ്വപ്‌നം കണ്ടിരിക്കാം. അവര്‍ക്ക് ഫ്‌ലമെംഗോയുടെ മറുപടി രണ്ടാം പകുതിയില്‍ വലയില്‍ നിറച്ച 27 ഗോളുകളായിരുന്നു. മത്സരം തീര്‍ന്നപ്പോള്‍ മറുപടിയില്ലാത്ത 56 ഗോളുകള്‍ക്ക് ഗ്രമിനോ തോറ്റു. ഈ മത്സരമടക്കം ഫ്‌ലമെംഗോ വനിതാ ടീം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി എതിരാളികളുടെ വലയില്‍ നിക്ഷേപിച്ച ഗോളുകളുടെ എണ്ണം 79ആയി ഉയര്‍ന്നു. 

ഫ്‌ലമെംഗോയ്ക്കായി അറ്റക്കാന്റെ റയ്‌സ, ഫഌവിയ എന്നിവര്‍ നേടിയത് 11 ഗോള്‍ വീതം. സംഹിയ സിമാവോ വലയില്‍ നിക്ഷേപിച്ചത് ഒന്‍പത് ഗോളുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി