കായികം

'ഈ കണക്കൊന്നും ശരിയല്ല; വിദേശ വിജയങ്ങള്‍ക്ക് ഇരട്ടി പോയിന്റ് വേണം'; വിമര്‍ശനവുമായി കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

പൂനെ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് ടേബിളില്‍ നിലവില്‍ ഇന്ത്യന്‍ ടീം ബഹുദൂരം മുന്നില്‍ നില്‍ക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം പോയിന്റ് സമ്പ്രദായത്തില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് രംഗത്തെത്തിയിരുന്നു. പോയിന്റ് കണക്കാക്കുന്നത് സങ്കീര്‍ണമായ രീതിയിലാണെന്നായിരുന്നു ഡുപ്ലസിസിന്റെ അഭിപ്രായം. ഇതിന് പിന്നാലെ ഇപ്പോള്‍ സമാന വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 

വിദേശത്ത് നേടുന്ന വിജയങ്ങള്‍ക്ക് ടീമുകള്‍ക്ക് ഇരട്ടി പോയിന്റ് നല്‍കുന്ന സമ്പ്രദായമാണ് നല്ലതെന്ന് കോഹ്‌ലി പറഞ്ഞു. നിലവില്‍ ഹോം, എവേ വിജയങ്ങള്‍ക്ക് ഒരേ പോയിന്റ് തന്നെയാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് ടേബിള്‍ തയാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ എവേ വിജയങ്ങള്‍ക്ക് ഇരട്ടി പോയിന്റ് നല്‍കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഈ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി. 

ടെസ്റ്റിനോടുള്ള ടീമുകളുടെ സമീപനത്തില്‍ വലിയ മാറ്റം വരുത്താന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അവസരമൊരുക്കും. സമനിലയ്ക്കായി ശ്രമിക്കാതെ ടീമുകള്‍ വിജയത്തിനായി പരിശ്രമിക്കും. എങ്കില്‍ മാത്രമെ കൂടുതല്‍ പോയിന്റ് സ്വന്തമാക്കാനാവുവെന്നും കോഹ്‌ലി പറഞ്ഞു.

നിലവിലെ പോയന്റ് സമ്പ്രദായം അനുസരിച്ച് ഒരു പരമ്പരയില്‍ ഒരു ടീമിന് പരമാവധി നേടാനാവുക 120 പോയിന്റാണ്. രണ്ട് മത്സര പരമ്പരയാണെങ്കില്‍ ഓരോ വിജയത്തിനും 60 പോയിന്റും അഞ്ച് മത്സര പരമ്പര ആണെങ്കില്‍ ഓരോ വിജയത്തിനും 24 പോയിന്റുമാണ് ലഭിക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു