കായികം

ദൈവമെന്ന് വിളിക്കരുത്, D10S ഒഴിവാക്കണം, ആരാധകരെ വിലക്കി മെസി

സമകാലിക മലയാളം ഡെസ്ക്

ദൈവമെന്ന് വിശേഷിപ്പിക്കരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി. അവര്‍ എന്നെ ദൈവം എന്ന് വിളിക്കുന്നത് എന്നെ അലട്ടുന്നൊന്നുമില്ല. പക്ഷേ, അങ്ങനെ വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്നതാണ് സത്യമെന്ന് മെസി പറഞ്ഞു. 

സ്പാനിഷ് ഭാഷയില്‍ ദൈവം എന്ന് അര്‍ഥം വരുന്ന dios എന്നത് മെസിയുടെ ജേഴ്‌സി നമ്പര്‍ കൂട്ടിച്ചേര്‍ത്ത് D10S എന്ന് ആരാധകര്‍ പറയുക പതിവാണ്. ആരാധകരുടെ പ്രശംസ ലഭിക്കുക എന്നത് നല്ലതാണ്. മറ്റ് ദുരുദ്ദേശം ഒന്നുമില്ലാതെയാവും അവരിതൊക്കെ പറയുക. പക്ഷേ അതിന്റെ നേര്‍ വിപരീതമായിരിക്കും സംഭവിക്കുക എന്നും മെസി പറഞ്ഞു. 

എന്നെ എങ്ങനെയാണോ ആളുകള്‍ ട്രീറ്റ് ചെയ്യുന്നത് അതാണ് എന്റെ മക്കളും പിന്തുടരുന്നത്. അവരുടെ ഈ പ്രായത്തില്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ അനുകരിക്കുന്നു. ലിയോ മെസി എന്നാണ് മകന്‍ എന്നെ വിളിക്കുന്നത് എന്നും റാക്1ന് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)