കായികം

രണ്ടാം നിര ടീമിനോട് തോറ്റ് തുന്നംപാടി; സര്‍ഫ്രാസിന്റെ കരണത്തടിച്ച് ആരാധകന്‍

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: മുന്‍ നിര താരങ്ങളില്ലാതെ ഇറങ്ങിയ ശ്രീലങ്ക. ലോക ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന പാകിസ്ഥാന്‍. പക്ഷേ ഇതൊന്നും പാക് മണ്ണില്‍ ചെന്ന് ട്വന്റി20 പരമ്പര തൂത്തുവാരുന്നതിന് ലങ്കന്‍ ടീമിന് തടസമായില്ല. മൂന്ന് ട്വന്റി20യുടെ പരമ്പര ലങ്ക സ്വന്തമാക്കിയതോടെ പാക് ടീമിനെതിരെയുള്ള ആരാധക പ്രതിഷേധം ഉയരുകയാണ്. അതിനിടയില്‍ പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദിനും കിട്ടി, കരണത്ത് തന്നെ പ്രഹരം. 

കറാച്ചി സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സര്‍ഫ്രാസിന്റെ ചിത്രത്തിലാണ് ആരാധകന്‍ കലിപ്പ് തീര്‍ത്തത്. ആരാധകന്റെ ഇടിയില്‍ സര്‍ഫ്രാസിന്റെ തല ഒടിഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. ആരാധകന്റെ നടപടി ശരിയല്ലെന്ന വാദവുമായി ഒരുവിഭാഗവും, ഇങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന വാദവുമായി മറ്റ് ചിലരും സമൂഹമാധ്യമങ്ങളില്‍ ചേരി തിരിയുന്നു. 

സുരക്ഷ പ്രശ്‌നം മുന്‍നിര്‍ത്തി പത്തോളം ലങ്കന്‍ കളിക്കാരാണ് പരമ്പരയില്‍ നിന്ന് പിന്മാറിയത്. ലസിത് മലിംഗ, ദിമുത് കരുണരത്‌നെ ഉള്‍പ്പെടെയുള്ളവര്‍ പാകിസ്ഥാനിലേക്ക് പറക്കാന്‍ വിസമ്മതിച്ചു. ലങ്കയുടെ രണ്ടാം നിര ടീം പാകിസ്താന് സ്വന്തം മണ്ണില്‍ വലിയ വെല്ലുവിളിയാവില്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് ട്വന്റി20യിലും വലിയ വെല്ലുവിളികള്‍ ഇല്ലാതെ അവര്‍ ജയം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി