കായികം

125 പന്തില്‍ 200, പറത്തിയത് 10 സിക്‌സും 20 ഫോറും; ഇരട്ട ശതകവുമായി നിറഞ്ഞാടി സഞ്ജു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സെലക്ടര്‍മാര്‍ക്ക് അവഗണിക്കാനാവാത്ത വിധം ക്രീസില്‍ നിറഞ്ഞ് സഞ്ജു സാംസണ്‍. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇരട്ട ശതകം. 125 പന്തില്‍ ഇരട്ട ശതകത്തിലേക്ക് എത്തിയ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പറന്നത് 20 ഫോറും 9 സിക്‌സും.

സ്‌ട്രൈക്ക് റേറ്റ് 160ന് മുകളില്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരെയാണ് സഞ്ജു തന്റെ മികവെല്ലാം പുറത്തെടുത്ത് നിറഞ്ഞാടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണ് താരം ഇരട്ട ശതകത്തിലേക്ക് എത്തിച്ചത്. ഏകദിനത്തില്‍ ഇരട്ടശതകത്തിലേക്കെത്തുന്ന ആദ്യ മലയാളി താരമാണ് സഞ്ജു. 

ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ സഞ്ജു 212 റണ്‍സോടെ തന്റെ പേരില്‍ ചേര്‍ത്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട ശതകം നേടുന്ന എട്ടാമത്തെ  താരമാണ് സഞ്ജു. ഉത്തരാഖണ്ഡിന്റെ കര്‍ണ കൗശല്‍ 2018 ല്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു.ഇന്ത്യ എ ടീമിന് വേണ്ടി ശിഖര്‍ ധവാന്‍ സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ അടിച്ചെടുത്ത 248 റണ്‍സും, ഹിറ്റ്മാന്റെ 261 റണ്‍സും, സെവാഗിന്റെയും സച്ചിന്റേയും ഇരട്ട ശതകത്തിനുമൊപ്പമാണ് സഞ്ജുവിന്റെ ഇരട്ട ശതകവും വരുന്നത്.

സഞ്ജുവിന്റെ വെടിക്കെട്ടിന് ഒപ്പം നിന്ന് സച്ചിന്‍ ബേബി സെഞ്ചുറിയിലേക്ക് എത്തുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 340 റണ്‍സാണ് കൂട്ടി ചേര്‍ത്തത്. സഞ്ജു-സച്ചിന്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ കേരളം 50 ഓവറില്‍ 350ന് മുകളില്‍ വിജയ ലക്ഷ്യം കണ്ടെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം