കായികം

699ാം ഗോളടിച്ച് ക്രിസ്റ്റിയാനോ, അതും അത്ര അകലെ നിന്ന് ചിപ്പ് ചെയ്ത്; പഴയ ട്രിക്ക് പുറത്തെടുത്ത് താരം

സമകാലിക മലയാളം ഡെസ്ക്

യൂറോ 2020 ക്വാളിഫയറില്‍ ലക്‌സംബര്‍ഗിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ രണ്ട് വട്ടം ഗോള്‍ വല ചലിപ്പിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിക്കുമോ എന്നതായിരുന്നു ചോദ്യം. 700 കരിയര്‍ ഗോളുകള്‍ എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താന്‍ രണ്ടേ രണ്ട് ഗോളിന്റെ ദൂരം മാത്രമായിരുന്നു. പക്ഷേ എതിരില്ലാത്ത മൂന്ന് ഗോളിന് പോര്‍ച്ചുഗല്‍ ജയം പിടിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് വല കുലുക്കാനായത് ഒരു വട്ടം മാത്രം. 

65ാം മിനിറ്റില്‍ ചിപ്പ് ചെയ്ത് പന്ത് വലയ്ക്കകത്താക്കി 699 കരിയര്‍
ഗോളുകളിലേക്ക് ക്രിസ്റ്റിയാനോ എത്തി. 672 കരിയര്‍ ഗോളുകള്‍ നേടി നില്‍ക്കുന്ന മെസിയുമായുള്ള അകലം കൂട്ടാനും ക്രിസ്റ്റിയാനോയ്ക്കായി. ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ നേടിയ കളിക്കാരില്‍ 6ാം സ്ഥാനത്താണ് ക്രിസ്റ്റിയാനോ ഇപ്പോള്‍. 

ഓസ്ട്രിയയുടേയും, ചെക്കോസ്ലോവാക്യയുടേയും സ്‌ട്രൈക്കര്‍ ജോസഫ് ബൈകാനാണ്  ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ മുന്‍പില്‍. ലക്‌സംബര്‍ഗ് ഗോള്‍ കീപ്പറുമായി അത്ര അകലും നില്‍ക്കുമ്പോഴും പന്ത് ചിപ്പ് ചെയ്യിച്ചാണ് കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോ ആരാധകരെ കൗതുകത്തിലാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?