കായികം

ഗ്രൗണ്ടിന് നടുവില്‍ നിന്ന് ഹെഡര്‍, ഗോള്‍; അമ്പരന്ന് ഫുട്‌ബോള്‍ ലോകം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്നും ഹെഡര്‍. പന്ത് നേരെ ഗോള്‍ വലയിലേക്ക്. ഇതെങ്ങനെ ഗോളായി എന്ന് ആരും അമ്പരന്ന് പോവുന്ന വിധമൊരു ഗോളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്.

ഇംഗ്ലണ്ടിലെ നോര്‍ത്തേണ്‍ പ്രീമിയര്‍ ലീഗില്‍ ബാസ്‌ഫോര്‍ഡ് യുണൈറ്റഡ് എഫ്‌സിയുടെ ഗോള്‍കീപ്പറാണ് അത്രയും അകലെ നിന്ന് ഹെഡ്ഡറിലൂടെ വല കുലുക്കി ലോകത്തെ ഞെട്ടിച്ചത്. ആ ഗോള്‍ പിറന്ന തല സ്റ്റെഫ് ഗാലിന്‍സ്‌കിയുടേതാണ്.

രണ്ടാം പകുതിയിലായിരുന്നു ആ അത്ഭുത ഗോള്‍. ഈ സമയം 1-1 എന്ന സമനിലയില്‍ നില്‍ക്കുകയായിരുന്നു ബാസ്‌ഫോര്‍ഡ് യുനൈറ്റഡും എഫ്‌സി യുണൈറ്ററ് ഓഫ് മാഞ്ചസ്റ്ററും. എതിര്‍ താരത്തിന്റെ പാസ് പാളിയപ്പോള്‍ സ്‌റ്റെഫിന് ഒട്ടും പിഴച്ചില്ല. ഈ സമയം പെനാല്‍റ്റി ബോക്‌സില്‍ നിന്ന് മുന്‍പിലേക്ക് കയറി നില്‍ക്കുകയായിരുന്നു ഗോള്‍കീപ്പര്‍.

ഗോള്‍ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പന്ത് ഗോള്‍ വല തൊട്ടു. കളിയില്‍ ബാസ്‌ഫോര്‍ഡ് എഫ്‌സി 3-1ന് ജയം പിടിക്കുകയും ചെയ്തു. എന്തായാലും ഈ ഗോള്‍ കണ്ട് കൗതുകത്തിലാവുകയാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ