കായികം

വിന്‍ഡിസിന്റെ ആ പ്രതാപകാലം ഓര്‍മ വരുന്നു, ഇന്ത്യന്‍ പേസ് ആക്രമണത്തെ പ്രശംസിച്ച് ലാറ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ പേസ് നിരയെ പ്രശംസിച്ച് വിന്‍ഡിസ് ഇതിഹാസം ബ്രയാന്‍ ലാറ. ലോക ക്രിക്കറ്റില്‍ ആധിപത്യം നേടിയെടുക്കാന്‍ വിന്‍ഡിസിന് കരുത്ത് പകര്‍ന്ന പേസ് നിരയെ തന്റെ ഓര്‍മയിലേക്ക് എത്തിക്കുകയാണ് ഇന്ത്യന്‍ പേസര്‍മാരെന്ന് ലാറ പറഞ്ഞു. 

അതിശയിപ്പിക്കുകയാണ് ഇവര്‍. അവരുടെ ക്വാളിറ്റിയിലേക്ക് നോക്കൂ, മുഹമ്മദ് ഷമി, ബൂമ്ര, ഉമേഷ് യാദവ്...ഇവര്‍ക്കൊപ്പം ബെഞ്ചിലിരിക്കുന്ന പേസര്‍മാരുടെ മികവും കാണണം. എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും വിന്‍ഡിസ് ടീമിനെയാണ് ഇത് എന്നെ ഓര്‍മിപ്പിക്കുന്നത്. ടീമിന്റെ കരുത്തിനെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ് റിസര്‍വ് സ്‌ട്രെങ്ത്, ലാറ പറഞ്ഞു. 

എഴുപതുകളിലേയും എണ്‍പതുകളിലേയും വിന്‍ഡിസ് ടീം, തൊണ്ണൂറുകളിലേയും, 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിലേയും വിന്‍ഡിസ് ടീം...ലോക ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തിയവരാണ് ഈ ടീമുകള്‍. ഈ ഇന്ത്യന്‍ ടീമിനും അതേ പ്രാപ്തിയുണ്ട്. സ്വന്തം മണ്ണില്‍ അവര്‍ ശക്തരാവുക സ്വാഭാവികം. എന്നാലവരിപ്പോള്‍ വിദേശത്ത് ചെന്ന് ജയം നേടുന്നു. അത് വലിയ കാര്യമാണ്, ലാറ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ലാറ പ്രശംസ കൊണ്ട് മൂടുകയും ചെയ്തു. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് രോഹിത. ഏകദിനത്തില്‍ കാണിച്ച മികവ് ടെസ്റ്റില്‍ രോഹിത് കാണിക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ലെന്നും ലാറ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി