കായികം

'ഇപ്പോള്‍ അരുത്', ആകാശം ഇരുണ്ട് മൂടവേ രോഹിത് ആക്രോശിച്ചു; തൊട്ടടുത്ത പന്തില്‍ സിക്‌സ്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചിയില്‍ സെഞ്ചുറിയുടെ അടുത്തെത്തി രോഹിത് നില്‍ക്കുന്ന സമയം. അന്തരീക്ഷം മഴയ്‌ക്കൊരുങ്ങി ഇരുണ്ട് മൂടിക്കെട്ടി വന്നതോടെ ആകാശത്തേക്ക് നോക്കി രോഹിത് പറഞ്ഞു, ഇപ്പോള്‍ അരുത്...തൊടുത്ത പന്ത് സിക്‌സ്...ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ നാലാം ഇന്നിങ്‌സില്‍ നിന്ന് മൂന്നാം സെഞ്ചുറി...

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 45ാം ഓവറില്‍ 95 റണ്‍സില്‍ നില്‍ക്കെയാണ് രോഹിത്തിന് വെല്ലുവിളിയായി കാര്‍മേഘം വന്ന് നിറഞ്ഞത്. ആ സെഞ്ചുറി എത്രമാത്രം താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ക്രീസില്‍ നിന്നുള്ള പ്രതികരണത്തില്‍ നിന്ന് വ്യക്തം...ഗ്രൗണ്ട് കവര്‍ ചെയ്യാന്‍ തയ്യാറായി ഗ്രൗണ്ട്‌സ്മാന്‍മാര്‍ കാത്ത് നില്‍ക്കുമ്പോള്‍, രോഹിത് ഉറക്കെ പറഞ്ഞു, ഇപ്പോള്‍ അരുത്...

ഒരു ടെസ്റ്റ് പരമ്പരയില്‍ തന്നെ മൂന്ന് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടം ഉള്‍പ്പെടെ റെക്കോര്‍ഡുകളില്‍ പലതും രോഹിത് റാഞ്ചിയിലെ സെഞ്ചുറിയോടെ സ്വന്തമാക്കി. സുനില്‍ ഗാവസ്‌കറിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാവുകയായി രോഹിത്. 

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന താരമെന്ന നേട്ടവും രോഹിത് തന്റെ പേരിലാക്കി. വിന്‍ഡിസ് യുവതാരം ഷിംറോണ്‍ ഹെറ്റ്മയറുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ബംഗ്ലാദേശിനെതിരെ 2018ലെ പരമ്പരയില്‍ 15 സിക്‌സുകളാണ് ഹെറ്റ്മയര്‍ അടിച്ചത്. രോഹിത് ഇപ്പോള്‍ തന്നെ 17 സിക്‌സുകള്‍ പറത്തി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ