കായികം

ബൊറൂസിയ ഡോര്‍ട്മുണ്ട് പരിശീലകനായി മൗറീഞ്ഞോ? ഫാവ്‌റെയുടെ നില പരുങ്ങലില്‍

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: വിശേഷണങ്ങള്‍ അധികം ആവശ്യമില്ലാത്ത ആളാണ് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ. കഴിഞ്ഞ ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം ഇതുവരെ ഒരു ടീമിന്റേയും പരിശീലക സ്ഥാനം മൗറീഞ്ഞോ ഏറ്റെടുത്തിരുന്നില്ല. ലോകത്തെ വിവിധ മാധ്യമങ്ങള്‍ക്കായി അന്താരാഷ്ട്ര മത്സരങ്ങള്‍ വിലയിരുത്തുന്ന ഫുട്‌ബോള്‍ വിദഗ്ധന്റെ റോളിലാണ് മൗറീഞ്ഞോ ഇപ്പോഴുള്ളത്. 

പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് മുന്‍പൊരിക്കല്‍ അദ്ദേഹം മനസ് തുറന്നിരുന്നു. താമസിയാതെ ഏതെങ്കിലും ടീമിന്റെ കോച്ച് സ്ഥാനത്ത് താനുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം നല്‍കിയിരുന്നു. റയല്‍ മാഡ്രിഡ്, ടോട്ടനം ഹോട്‌സ്പര്‍ ടീമുകള്‍ മൗറീഞ്ഞോയെ ടീമിലെത്തിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുമുണ്ടായിരുന്നു. 

ഇപ്പോഴിതാ ജര്‍മന്‍ ബുണ്ടസ് ലീഗ കരുത്തരും മുന്‍ ചാമ്പ്യന്‍മാരുമായ ബൊറൂസിയ ഡോര്‍ട്മുണ്ട് മൗറീഞ്ഞോയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു. ജര്‍മന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ ബൊറൂസിയ പരിശീലകന്‍ ലൂസിയന്‍ ഫാവ്‌റെയുടെ നില പരുങ്ങലിലായതോടെയാണ് മുന്‍ ചെല്‍സി, റയല്‍ മാഡ്രിഡ് പരിശീലകന്‍ കൂടിയായിരുന്ന മൗറീഞ്ഞോയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. 

സീസണിന്റെ തുടക്കത്തില്‍ ബൊറൂസിയ മികച്ച പ്രകടനം നടത്തിയെങ്കിലും പതിയെ പിന്നിലേക്ക് പോകുന്ന അവസ്ഥയാണ് ബുണ്ടസ് ലീഗയില്‍ കണ്ടത്. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനോട് 2-0ത്തിന് തോല്‍ക്കുകയും ചെയ്തതോടെയാണ് ഫാവ്‌റെയുടെ സ്ഥാനത്തിന് ഇപ്പോള്‍ ഭീഷണി നേരിടുന്നത്. മൗറീഞ്ഞോ ജര്‍മന്‍ ക്ലബുമായി ചര്‍ച്ചകള്‍ നടത്തിയതായും ചില റിപ്പോര്‍ട്ടുകളിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി