കായികം

ധോനിയുടെ മടക്കം ജനുവരിയില്‍? ജാര്‍ഖണ്ഡ് അണ്ടര്‍ 23 ടീമിനൊപ്പം പരിശീലനം തുടങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജനുവരിയോടെ ധോനി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിന്റെ അണ്ടര്‍ 23 ടീമിനൊപ്പം ധോനി പരിശീലനം നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം അധികൃതരുമായി ധോനി സംസാരിച്ചു. സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന് ഒരുങ്ങുകയാണ്. ഇതേ തുടര്‍ന്ന് ജാര്‍ഖണ്ഡിന്റെ അണ്ടര്‍  23 ടീം അംഗങ്ങള്‍ക്കൊപ്പമാവും ധോനി പരിശീലനം നടത്തുക. 

ഒരാഴ്ചയാണ് അണ്ടര്‍ 23 ടീമിന്റെ പരിശീലന ക്യാമ്പ്. നവംബര്‍ ഒന്നിനാണ് കേരളവുമായുള്ള ടീമിന്റെ ആദ്യ മത്സരം. നേരത്തെ, ജാര്‍ഖണ്ഡിന് വേണ്ടി ഡൊമസ്റ്റിക് മത്സരം കളിക്കാന്‍ ധോനി വിസമ്മതിച്ചിരുന്നു. താന്‍ ടീമിലേക്ക് വരുമ്പോള്‍ ഒരു താരത്തിന് സ്ഥാനം നഷ്ടമാവുന്നതും, ടീം കോമ്പിനേഷനെ ബാധിക്കുന്നതും ശരിയല്ലെന്ന നിലപാടാണ് അന്ന് ധോനി സ്വീകരിച്ചത്. 

ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോനി എന്ന് കളിക്കളത്തിലേക്ക് തിരികെ വരുമെന്നതിന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ധോനിയുമായി ഭാവി സംസാരിക്കുമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ ധോനിയുടെ കാര്യത്തില്‍ എന്ത് തീരുമാനമാണ് എടുത്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു