കായികം

കാറു കഴുകുന്ന ധോനി, അച്ഛനെ സഹായിച്ച് സിവ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോനി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന നിസാന്‍ ജൊങ്ക എസ്‍യുവി സ്വന്തമാക്കി എന്നത് അടുത്തിടെ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ അച്ഛന്റെ ഈ പുതിയ വാഹനം കഴുകി വൃത്തിയാക്കാന്‍ സഹായിക്കുന്ന മകള്‍ സിവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ധോനി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ  ഈ വീഡിയോ പങ്കുവെച്ചത്.

1965 മുതല്‍ 1999 വരെ സൈന്യം ഉപയോഗിച്ചിരുന്ന വാഹനം പഞ്ചാബില്‍ നിന്നാണ് ധോനി സ്വന്തമാക്കിയത്. 3956 സിസി ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജൊങ്കയ്ക്ക് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ 110 എച്ച്പി പവറും 264 എന്‍എം ടോര്‍ക്കുമാണ് എൻജിനിന്റെ ശക്തി. നിസാന്റെ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ജൊങ്ക മോഡലാണിത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോനി ആര്‍മി ഗ്രീന്‍ കളറിലുള്ള ജൊങ്ക ജന്മനാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കടുത്ത വാഹനപ്രേമിയാണ് ധോനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി