കായികം

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ 208 റണ്‍സ് വിജയ ലക്ഷ്യം; ഇന്ത്യ എ പൊരുതുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 208 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ ടീമിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സില്‍ അവസാനിച്ചു. 

ഏഴ് ഓവര്‍ മത്സരം പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സുമായി ഇഷാന്‍ കിഷനും ഒരു റണ്‍സുമായി ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയുമാണ് ക്രീസില്‍. 

ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഓപണര്‍ ഗെയ്ക്‌വാദ്, വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ റിക്കി ഭുയി, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ പുറത്ത്. ഗെയ്ക്‌വാദ് ഒരു റണ്‍സിനും ഭുയി റണ്ണൊന്നുമെടുക്കാതെയും മടങ്ങി. ക്രുണാല്‍ 13 റണ്‍സെടുത്തു. രണ്ടാം ഓവര്‍ എറിഞ്ഞ ഹെന്റിച് നോര്‍ജെയാണ് ഇന്ത്യയെ ഞെട്ടിച്ചത്. ക്രുണാലിനെ ജൂനിയര്‍ ഡലയാണ് മടക്കിയത്.

നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം 30 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 21 പന്തില്‍ 44 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ജന്നേമന്‍ മലാന്‍ (37), മാത്യൂ ബ്രീറ്റ്‌സ്‌കെ (36), ടെംബ ബവൂമ (27), ഖയ സോണ്ടോ (21) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യക്ക് വേണ്ടി ക്രുണാല്‍ പാണ്ഡ്യയും ദീപക് ചഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

ദക്ഷിണാഫ്രിക്കയുടെ തുടക്കവും മികച്ചതായിരുന്നില്ല. ഒരു ഘട്ടത്തില്‍ അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് ക്ലാസ്സന്‍ നടത്തിയ വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 

അഞ്ച് മത്സരങ്ങുടെ പരമ്പരയില്‍ ഇന്ത്യ 2- 0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍