കായികം

ലാറ വീണ്ടും ക്രീസില്‍, ഒപ്പം ആ കിടിലന്‍ ലേറ്റ് കട്ടും

സമകാലിക മലയാളം ഡെസ്ക്

രിക്കല്‍ കൂടി ഇതിഹാസ താരം ബ്രയാന്‍ ലാറ ക്രീസില്‍ ബാറ്റുമായി എത്തുന്നു എന്നത് തന്നെ ആരാധകര്‍ക്ക് ട്രീറ്റാണ്. അതിനൊപ്പം ആ ട്രേഡ്മാര്‍ക്ക് ലേറ്റ് കട്ട് ഷോട്ട് കൂടി കാണുകയെന്നാലോ? വിന്‍ഡിസിലെ ദി സെലക്ടേഴ്‌സ് ഫാന്‍ കപ്പ് എന്ന ട്വന്റി20 മത്സരത്തിലാണ് ലാറ വീണ്ടും ഇറങ്ങിയത്. 

ബ്രാവോ ഇലവനും, പൊള്ളാര്‍ഡ് ഇലവനും തമ്മിലെ പോരായിരുന്നു അവിടെ. ഓഫ് സ്പിന്നറുടെ ഡെലിവറിയില്‍ വിക്കറ്റ് കീപ്പറിന്റെ ഗ്ലൗസിന് തൊട്ടടുത്ത് വെച്ച് മാത്രം പന്ത് ബാറ്റിലേക്ക് എത്തിച്ച് ഒരിക്കല്‍ കൂടി ആരാധകരെ ലാറ വിസ്മയിപ്പിച്ചു. 

ലേറ്റ് കട്ട് ഷോട്ടിനൊപ്പം കളിയില്‍ ലാറയില്‍ നിന്ന് വന്ന ഫിറ്റ്‌നസും ആരാധകരെ അമ്പരപ്പിക്കുന്നു. 12 റണ്‍സ് മാത്രമാണ് ബ്രാവോ ഇലവന് വേണ്ടി ഇറങ്ങിയ ലാറയ്ക്ക് നേടാനായത്. എന്നാല്‍ ആരാധകര്‍ക്ക് അതൊരു ട്രീറ്റായി. 

ടൂര്‍ണമെന്റിലെ നിയമങ്ങള്‍ കൊണ്ടും വിന്‍ഡിസ് മത്സരം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഈ ടൂര്‍ണമെന്റില്‍ ആരാധകരാണ് ക്യാപ്റ്റന്‍. അടുത്തത് ആറ് ബൗള്‍ ചെയ്യണം, ബാറ്റ് ചെയ്യണം എന്നതെല്ലാം തീരുമാനിക്കുക അപ്പപ്പോഴുള്ള ഫാന്‍സ് പോളിലൂടെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി