കായികം

കാര്യവട്ടത്ത് മഴ കളിച്ചു; ഇന്ത്യ എയുടെ പോരാട്ടം നാളെ തുടരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ടീം നാലാം ഏകദിന പോരാട്ടം കനത്ത മഴയെ തുടര്‍ന്ന് മാറ്റി. റിസര്‍വ് ദിനമായി നാളെ മത്സരം പുനരാരംഭിക്കും. തുടക്കത്തില്‍ മഴയെ തുടര്‍ന്ന് മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. ദക്ഷിണാഫ്രിക്ക 25 ഓവര്‍ ബാറ്റ് ചെയ്തു. ഇന്ത്യ ബാറ്റിങ് തുടങ്ങി ഏഴോവര്‍ പിന്നിട്ടപ്പോള്‍ മഴ വീണ്ടും പെയ്തതോടെയാണ് നാളെയ്ക്ക് മാറ്റിയത്. 

138 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 7.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയിലാണ്. മഴയെ തുടര്‍ന്ന് 25 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ദക്ഷിണാഫ്രിക്ക എ ഒരു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് ഉറപ്പാക്കിയിട്ടുണ്ട്.

ഓപണര്‍ ശുഭ്മാന്‍ ഗില്‍ 12 റണ്‍സുമായി പുറത്തായി. സീനിയര്‍ താരം ശിഖര്‍ ധവാനാണ് സഹ ഓപണര്‍. 34 റണ്ണുമായി ധവാന്‍ ക്രീസിലുണ്ട്. ആറ് റണ്ണുമായി പ്രശാന്ത് ചോപ്രയാണ് ഒപ്പം ക്രീസിലുള്ളത്. 

നേരത്തെ ദക്ഷിണാഫ്രിക്ക എ ടീമിനായി ഹെന്റിക്‌സ് 60 റണ്‍സുമായും ക്ലാസന്‍ മൂന്ന് സിക്‌സുകള്‍ സഹിതം 12 പന്തില്‍ 21 റണ്‍സുമായും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ടെംബ ബവുമ 28 റണ്‍സില്‍ നില്‍ക്കേ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി. 25 റണ്‍സെടുത്ത ഓപണര്‍ ബ്രീറ്റ്‌സ്‌കെയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദീപക് ചഹറാണ് താരത്തെ പുറത്താക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു