കായികം

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി ; മുന്‍ചാമ്പ്യന്‍ ഫെഡറര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : യു എസ് ഓപ്പണ്‍ ടെന്നീസില്‍ വമ്പന്‍ അട്ടിമറി. ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പുറത്തായി. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവാണ് സ്വിസ് താരം ഫെഡററെ അട്ടിമറിച്ചത്. ബള്‍ഗേറിയയുടെ 78-ാം റാങ്ക് താരമാണ് ദിമിത്രോവ്. സ്‌കോര്‍ 6-3, 4-6,6-3,4-6,2-6

മത്സരത്തിലാകെ 61 പിഴവുകളാണ് ഫെഡറര്‍ വരുത്തിയത്. ദിമിത്രോവാകട്ടെ 41 ഉം. ഇതിനു മുന്‍പ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും വിജയം ഫെഡറര്‍ക്കായിരുന്നു. ഈ മത്സരത്തിനു മുമ്പ് ഫെഡറര്‍ക്കെതിരേ കളിച്ച 18 സെറ്റുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു ദിമിത്രോവിന് വിജയിക്കാനായിരുന്നത്.

അതേസമയം വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സെറീന വില്യംസ് കുതിപര്പു തുടരുകയാണ്. ക്വാര്‍ട്ടറില്‍ ചൈനയുടെ വാംഗ് ക്വിയാംഗിനെ തകര്‍ത്ത് സെറീന സെമിയില്‍ കടന്നു. സ്‌കോര്‍ 6-1, 6-0.

44 മിനുട്ടിലായിരുന്നു സെറീനയുടെ വിജയം. 37 കാരിയായ സെറീന 25 വിന്നറുകളാണ് മല്‍സരത്തില്‍ പായിച്ചത്. സെമിയില്‍  അഞ്ചാം സീഡ് എലീന സ്വിറ്റോളിനയാണ് സെറീനയുടെ എതിരാളി. 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം എന്ന റിക്കാര്‍ഡ് ലക്ഷ്യമിട്ടാണ് സെറീനയുടെ വിജയക്കുതിപ്പ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു