കായികം

തുല്ല്യത വാക്കിലല്ല, പ്രവര്‍ത്തിയില്‍; വിപ്ലവ തീരുമാനവുമായി ഫിന്‍ലന്‍ഡ് ഫുട്‌ബോള്‍

സമകാലിക മലയാളം ഡെസ്ക്

ഹെല്‍സിങ്കി: സ്ത്രീ- പുരുഷ സമത്വം, തുല്ല്യത എന്നിവ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. കായിക മേഖലകളില്‍ പുരുഷ- വനിതാ ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം വ്യത്യസ്ത തരത്തിലാണ്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്ന പുരുഷ ടീമിന് വിജയിച്ചാലോ സമനിലയിലായാലോ ലഭിക്കുന്ന പ്രതിഫലം ബോണസ് എന്നിവ പുരുഷ ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന അത്രയും വനിതാ ടീം അംഗങ്ങള്‍ക്ക് ലഭിക്കാറില്ല. അത് ഫുട്‌ബോളായാലും ക്രിക്കറ്റായാലും ഏതാണ്ടെല്ലാ രാജ്യത്തും അങ്ങനെ തന്നെ. 

അതിനിടെ വിപ്ലവകരമായ മാറ്റത്തിന്റെ വാര്‍ത്തകള്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഫുട്‌ബോള്‍ ലോകത്ത് നിന്നാണ്. ഫിന്‍ലന്‍ഡ് ദേശീയ ഫുട്‌ബോള്‍ ടീം ശക്തമായൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇനി മുതല്‍ ഫിന്‍ലന്‍ഡ് ദേശീയ ടീമിനായി അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാനിറങ്ങുന്ന പുരുഷ, വനിതാ താരങ്ങള്‍ക്ക് ലഭിക്കുക തുല്ല്യ നിലയ്ക്കുള്ള പ്രതിഫലമായിരിക്കും. 

ഫിന്നിഷ് ഫുട്‌ബോള്‍ അസോസിയേഷനുമായി വനിതാ താരങ്ങള്‍ നാല് വര്‍ഷ കരാര്‍ ഒപ്പിട്ടാല്‍ അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം പുരുഷ താരങ്ങള്‍ക്ക് നല്‍കുന്നത് തന്നെയായിരിക്കും. ജയം, സമനില എന്നിവയ്ക്ക് ലഭിക്കുന്ന ബോണസ് തുകയും തുല്ല്യമായിരിക്കും. ദീര്‍ഘ നാളായി ഈ ആവശ്യവുമായി വനിതാ താരങ്ങള്‍ രംഗത്തുണ്ടായിരുന്നു. 

ഇത്തരമൊരു മാറ്റം എല്ലാവര്‍ക്കും പ്രചോദനമാകുമെന്ന് ഫിന്‍ലന്‍ഡ് ഫുട്‌ബോള്‍ അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത്തരമൊരു മാറ്റം വനിതാ ഫുട്‌ബോളില്‍ സമൂല മാറ്റങ്ങളുണ്ടാക്കുമെന്നും കൂടുതല്‍ പിന്തുണയും നിക്ഷേപമടക്കമുള്ള സാഹചര്യവും വരുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കിടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ