കായികം

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം; ബ്രസീല്‍ ഇതിഹാസം കഫുവിന്റെ മകന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

സാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം കഫുവിന്റെ മകന്‍ ഡാനിലോ കഫു മരിച്ചു. 30 കാരനായ ഡാനിലോ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഡാനിലോക്ക് ഹൃദയാഘാതം വന്നത്.  

ഇന്നലെ തന്റെ സുഹൃത്തുക്കളുമായി ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലാണ് ഡനിലോയ്ക്ക് നെഞ്ച് വേദന അനുഭവപ്പെട്ടത്. സാവോ പോളോയിലെ ബന്ധു വീട്ടില്‍ വച്ചാണ് ഡാനിലോ ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങിയത്. പത്ത് മിനുട്ടിനുള്ളില്‍ തന്നെ അസ്വസ്ഥത തോന്നി. ഡാനിലോയെ ഉടന്‍ തന്നെ സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

2002ല്‍ ബ്രസീല്‍ അഞ്ചാം ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോള്‍ കഫുവായിരുന്നു ടീമിന്റെ നായകന്‍. ഡനിലോയടക്കം മൂന്ന് മക്കളാണ് കഫുവിനുള്ളത്. ഡാനിലോയാണ് മൂത്ത മകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍