കായികം

ട്രാക്കില്‍ വീണ്ടും ഞെട്ടിക്കുന്ന അപകടം, വായുവില്‍ ഉയര്‍ന്ന് പൊങ്ങിയത് സെക്കന്റുകളോളം

സമകാലിക മലയാളം ഡെസ്ക്

കണ്ടു നിന്നവരുടെ ശ്വാസം നിന്നുപോവും വിധമുള്ള അപകടം. അങ്ങനെയൊന്നാണ് ഫോര്‍മുലാ 3 ഡ്രൈവര്‍ അലക്‌സ് പെറോണിക്ക് സംഭവിച്ചത്. ഫോര്‍മുലാ വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രിക്‌സിനുള്ള യോഗ്യതാ മത്സരത്തിന് ഇടയിലായിരുന്നു ഏവരേയും ഞെട്ടിക്കുന്ന അപകടം. 

ഇറ്റലിയിലെ പ്രശസ്ത റേസ് ട്രാക്കായ മൊന്‍സയില്‍ നടന്ന മത്സരത്തിന് ഇടയില്‍ ട്രാക്കിലെ സോസേജ് കെര്‍ബില്‍ ഇടിച്ച കാര്‍ ഏതാനും സെക്കന്റുകളോളും വായുവില്‍ പൊങ്ങി ഉയര്‍ന്ന് നിന്നു. ഭീകരമായ അപകടത്തില്‍പ്പെട്ടെങ്കിലും കാറിനുള്ളില്‍ നിന്നും പെരോണി പുറത്തിറങ്ങി വരുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ക്ക് ആശ്വാസമായി. 

അപകടത്തില്‍ പത്തൊന്‍പതുകാരനായ താരത്തിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഫോര്‍മുല 2 റേസ് അപകടത്തില്‍ ഫ്രഞ്ച് താരം അന്റോയിന്‍ ഹുബേര്‍ട്ട് മരിച്ച് ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു അപകടം കൂടിയുണ്ടാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)