കായികം

നാല് വിക്കറ്റുകള്‍ വീഴ്ത്തി കമ്മിന്‍സ്; ആഷസില്‍ പരാജയ ഭീതിയില്‍ ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ തോല്‍വി മുന്നില്‍ കണ്ട് ഇംഗ്ലണ്ട്. 382 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കേ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് വേണ്ടത് 296 റണ്‍സ്. 

ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 301 റണ്‍സില്‍ അവസാനിച്ചിരുന്നു. 

48 റണ്‍സുമായി ഓപണര്‍ ജോ ഡെന്‍ലി പുറത്താകാതെ നില്‍ക്കുന്നു. രണ്ട് റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയാണ് ഡെന്‍ലിക്കൊപ്പം ക്രീസില്‍. ക്യാപ്റ്റന്‍ ജോ റൂട്ടും ഓപണര്‍ ജോ ബേണ്‍സും സംപൂജ്യരായി മടങ്ങിയത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. ജാസന്‍ റോയ് 31 റണ്‍സുമായി മടങ്ങി. 

കഴിഞ്ഞ കളിയില്‍ ഇംഗ്ലണ്ടിനെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിച്ച ബെന്‍ സ്റ്റോക്‌സ് ഒറ്റ റണ്ണില്‍ കൂടാരം കയറി. ഇംഗ്ലണ്ടിന് നഷ്ടമായ നാല് വിക്കറ്റുകളും പാറ്റ് കമ്മിന്‍സ് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം