കായികം

ഇന്ത്യയ്ക്ക് 2 ജയം, പോയിന്റ് 120, ഓസീസിന് 2 ജയം, പോയിന്റ് 56; ഐസിസിയുടെ ഇന്ത്യന്‍ പ്രേമം എന്ന് പറയരുത്‌

സമകാലിക മലയാളം ഡെസ്ക്

2001ന് ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ട് മണ്ണില്‍ ഓസ്‌ട്രേലിയ ആഷസ് നിലനിര്‍ത്തുന്നത്. സ്മിത്തിന്റേയും കമിന്‍സിന്റേയും മികവില്‍ നാലാം ടെസ്റ്റില്‍ ജയം പിടിച്ച് ആഷസ് പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ചത് 56 പോയിന്റാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ലഭിച്ചത് 120 പോയിന്റും. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റില്‍ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ന്യൂസിലാന്‍ഡിനും പിന്നിലാണ് ഓസ്‌ട്രേലിയ. ഇത്രയും എഫേര്‍ട്ട് എടുത്ത് പരമ്പര പിടിച്ചിട്ടും എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ സ്വാഭാവികമായും ഉയരും. അതിനുള്ള ഉത്തരം ഇതാണ്..ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെട്ട ഓരോ ടെസ്റ്റ് പരമ്പരയ്ക്കും 120 പോയിന്റാണ് ഏറ്റവും ഉയര്‍ന്ന പോയിന്റ്. 

വിന്‍ഡിസിനെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യയ്ക്ക് 120 പോയിന്റ് ലഭിച്ചു. ലങ്ക-കീവീസ് ടെസ്റ്റ് പരമ്പര 1-1ന് സമനിലയിലായതോടെ അവര്‍ക്ക് 60 പോയിന്റ് വീതം ലഭിച്ചു. ആഷസ് പരമ്പരയിലുണ്ടായത് 5 ടെസ്റ്റുകളാണ്. ഓരോ ടെസ്റ്റിനും 24 പോയിന്റ് വീതം. ടെസ്റ്റ് സമനിലയായല്‍ ഇരു ടീമുകള്‍ക്കും 8 പോയിന്റ് വീതം ലഭിക്കും. ആഷസ് പരമ്പരയില്‍ രണ്ട് ജയവും ഒരു സമനിലയുമാണ് ഓസ്‌ട്രേലിയയ്ക്കുള്ളത്. 

രണ്ട് ജയത്തില്‍ നിന്ന് 48 പോയിന്റും, സമനിലയായ ഒരു ടെസ്റ്റില്‍ നിന്ന് എട്ട് പോയിന്റും ലഭിച്ചു. പരമ്പരയില്‍ എത്ര ടെസ്റ്റ് ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിന് അനുസരിച്ച് പോയിന്റില്‍ വരുന്ന മാറ്റം ഇങ്ങനെ, 

രണ്ട് ടെസ്റ്റ് പരമ്പര- ജയം/ടൈ/സമനില-60/30/20
മൂന്ന് ടെസ്റ്റ് പരമ്പര- ജയം/ടൈ/സമനില- 40/20/13
നാല് ടെസ്റ്റ് പരമ്പര- ജയം/ടൈ/സമനില- 30/15/10
അഞ്ച് ടെസ്റ്റുകള്‍- ജയം/ടൈ/സമനില- 24/12/8

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച