കായികം

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നന്ദി പറയണം, വാന്‍ഡൈക്കിന്റെ പ്രതിഫലം ഉയര്‍ത്തി ലിവര്‍പൂള്‍

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ താരം വാന്‍ഡൈക്കിന്റെ പ്രതിഫലം ഉയര്‍ത്തി ലിവര്‍പൂള്‍. ആഴ്ചയില്‍ രണ്ട് ലക്ഷം യൂറോയായാണ് വാന്‍ഡൈക്കിന്റെ ആഴ്ചയിലെ പ്രതിഫലം ഉയര്‍ത്തിയത്. ഇന്ത്യന്‍ രൂപ 59 ലക്ഷത്തിന് അടുത്ത് വരും ഇത്. 

നേരത്തെ ഒന്നേകാല്‍ ലക്ഷം യൂറോ ആയിരുന്നു ആഴ്ചയില്‍ വാന്‍ഡൈക്കിന് ലിവര്‍പൂള്‍ പ്രതിഫലമായി നല്‍കിയത്. പുതിയ കരാര്‍ പ്രകാരം 2025 വരെ വാന്‍ഡൈക്ക് ലിവര്‍പൂളിലുണ്ടാവും. 2018 ജനുവരിയില്‍ 75 മില്യണ്‍ യൂറോയ്ക്കാണ് വാന്‍ഡൈക്ക് ആന്‍ഫീല്‍ഡിലേക്ക് എത്തിയത്. 

ലെയ്സ്റ്റര്‍ സിറ്റിയില്‍ നിന്നും 80 മില്യണ്‍ യൂറോയ്ക്ക് ഹാരി മഗ്വയറിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയതിന് പിന്നാലെയാണ് വാന്‍ഡൈക്കിന്റെ പ്രതിഫലം ലിവര്‍പൂള്‍ ഉയര്‍ത്തിയത്. മഗ്വയറിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇത്രയും വലിയ തുക നല്‍കുന്നതിന് മുന്‍പ് വാന്‍ഡൈക്കായിരുന്നു ഏറ്റവും ഉയര്‍ന്ന തുക വാങ്ങുന്ന ഡിഫന്റര്‍. 

ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് കിരീട ജയത്തിലേക്കും, ഡച്ച് ടീമിനെ നേഷന്‍സ് ലീഗിലെ നേട്ടത്തിലേക്കും എത്തിച്ച് വാന്‍ഡൈക്ക് യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഫിഫയുടെ മികച്ച താരത്തിനുള്ള പട്ടികയിലും വാന്‍ഡൈക്ക് മുന്‍പിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്