കായികം

സുനില്‍ ഛേത്രിക്ക് പരുക്ക്; ഇന്ത്യക്ക് നെഞ്ചിടിപ്പ്; ഖത്തറിനെതിരെ കളിക്കില്ല?

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ രണ്ടാം മത്സരത്തില്‍ നാളെ ഖത്തറിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍നിരയിലെ നിര്‍ണായക താരവുമായ സുനില്‍ ഛേത്രിക്ക് പരുക്കേറ്റതാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുന്നത്. നാളെ നടക്കുന്ന ഖത്തറിനെതിരായ മത്സരത്തില്‍ ഛേത്രി കളിക്കുന്ന കാര്യം സംശയത്തില്‍. 

ദോഹയില്‍ ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹമുണ്ടെങ്കിലും  പരിശീലനത്തില്‍ പങ്കെടുക്കുന്നില്ല. നാളെ അവസാനത്തെ പരിശീലന സെഷന്‍ കഴിയുന്നത് വരെ ഛേത്രിയില്‍ പ്രതീക്ഷ വെക്കുകയാണ് പരിശീലകന്‍ ഇഗോര്‍  സ്റ്റിമാച്. 

ഇന്ത്യയെ സംബന്ധിച്ച് ഗ്രൂപ്പിലെ ഏറ്റവും ശക്തമായ പോരാട്ടം കാഴ്ചവയ്‌ക്കേണ്ട മത്സരമാണ് നാളെ നടക്കാനിരിക്കുന്നത്. കരുത്തരായ എതിരാളികള്‍ക്കെതിരായ മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ പരിചസമ്പത്ത് ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമാണ്. 

കഴിഞ്ഞ മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യയെ മുന്നിലെത്തിച്ച ഗോള്‍ നേടിയത് സുനില്‍ ഛേത്രിയായിരുന്നു. കളിയുടെ അവസാന പത്ത് മിനുട്ടിനിടെ രണ്ട് ഗോള്‍ വഴങ്ങിയാണ് ഇന്ത്യ ഒമാനോട് തോല്‍വി വഴങ്ങിയത്. നാളെ ഛേത്രി കളിക്കുന്നില്ലെങ്കില്‍ ബല്‍വന്ത് സിങോ മന്‍വീര്‍ സിങോ ആകും ഇന്ത്യന്‍ മുന്നേറ്റത്തില്‍.

ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഖത്തര്‍ നാളെ മത്സരിക്കാനിറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍