കായികം

ലോകകപ്പില്‍ രോഹിത്ത് എങ്ങനെ അഞ്ച് സെഞ്ചുറി നേടി? കോഹ് ലിയുമായി പോരുണ്ടെങ്കില്‍ അത് നടക്കുമോ? രവി ശാസ്ത്രി ചോദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

രോപിക്കപ്പെടുന്നത് പോലെ ഇന്ത്യന്‍ ടീമില്‍ കോഹ് ലി-രോഹിത് പോരുണ്ടെങ്കില്‍ രോഹിത്തിന് എങ്ങനെ ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടാനായെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. 15 അംഗങ്ങള്‍ ഉള്ള ഒരു ടീമില്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും ശാസ്ത്രി പറയുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഞാന്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിന് ഒപ്പമുണ്ട്. കളിക്കാരുടെ പ്രകടനം, അവരെങ്ങിനെ ടീമിന് പൂര്‍ണത നല്‍കുന്നു, അവരുടെ വര്‍ക്ക് എത്തിക്‌സ് എന്നിവയെല്ലാം എനിക്കറിയാം. കോഹ് ലി-രോഹിത് പോരെന്ന വാര്‍ത്ത അസംബന്ധമാണ്. നിങ്ങള്‍ പറയുന്നത് സത്യമാണ് എങ്കില്‍ രോഹിത്തിന് ലോകകപ്പില്‍ എങ്ങനെ അഞ്ച് സെഞ്ചുറി നേടാനായി? എന്തുകൊണ്ട് കോഹ് ലി താന്‍ ചെയ്യുന്നത് തന്നെ തുടരുന്നു? അവര്‍ ഒരുമിച്ച് നിന്ന് എങ്ങനെ കൂട്ടുകെട്ടുണ്ടാക്കുന്നു, ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു. 

15 അംഗങ്ങളുള്ള ടീമില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വരും. അങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവണം. എല്ലാവരും ഒരേ ലൈനില്‍ തന്നെ പോവരുതല്ലോ...സംവാദങ്ങളുണ്ടാവണം. പുതിയ ആശയവുമായി വരുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും ശാസ്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്