കായികം

'എന്ത് സംസാരിച്ചാലും ലോകകപ്പ് ഫൈനലിലേക്ക് വന്നെത്തും', മറക്കാനായിട്ടില്ലെന്ന് വില്യംസണ്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈയ് ലോകകപ്പ് ഫൈനലിലെ ആ തോല്‍വി പിന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു, പക്ഷേ ഇപ്പോഴും ആ കളിയെ കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരിക്കുകയാണ് എന്റെ ടീം...ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസനാണ് ആ ആഘാതം ഇപ്പോഴും തങ്ങളെ വിട്ടുപോയിട്ടില്ലെന്ന് പറയുന്നത്. 

ആ കളിയെ കുറിച്ച് എന്നും എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കും. ടീം അംഗങ്ങള്‍ ഇപ്പോഴും അതിനെ കിറിച്ചാണ് ചിന്തിക്കുന്നത്. എങ്ങനെ അത് സംഭവിച്ചു എന്നാണ് ചിന്തിക്കുന്നത്. ആ കളിക്കാണ് അതിന്റെ ഫുള്‍ ക്രഡിറ്റ്, മത്സരഫലത്തിനും, വില്യംസണ്‍ പറയുന്നു. 

തിരിഞ്ഞു നോക്കുമ്പോള്‍ അങ്ങനെയൊരു കളിയുടെ ഭാഗമായതോര്‍ത്ത് നമുക്ക് അഭിമാനം തോന്നും. നാട്ടിലേക്കെത്തിയപ്പോള്‍ എല്ലാം പോസിറ്റീവായിരുന്നു. ആരാധകരുടെ പോസിറ്റീവ് പ്രതികരണങ്ങള്‍, അവര്‍ പോസിറ്റീവായി തന്നെയാണ് ആ കളിയെ നോക്കിക്കണ്ടത്. അതൊരു വലിയ കാര്യമാണെന്നും വില്യംസണ്‍ പറഞ്ഞു. 

ലോകകപ്പ് ഫൈനലില്‍ കീവീസ് ഉയര്‍ത്തിയ വിജയ ലക്ഷ്യത്തിനൊപ്പം ഇംഗ്ലണ്ട് സ്‌കോറും എത്തിയതോടെയാണ് കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറിലും ടൈ വന്നതോടെ, ഫൈനലില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലില്‍ കൈയെത്തും ദൂരത്ത് നിന്ന് മത്സരം വിട്ടുപോവുന്നത് കണ്ടിട്ടും കീവീസ് താരങ്ങളില്‍ നിന്ന് വന്ന സംയമനത്തോടെയുള്ള പെരുമാറ്റം വലിയ പ്രശംസ നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി