കായികം

ധോനി ഇന്ന് വിരമിക്കല്‍ പ്രഖ്യാപിക്കും? വാര്‍ത്താ സമ്മേളനം 7 മണിക്ക്? കോഹ് ലിയുടെ ട്രിബ്യൂട്ടിന് പിന്നാലെ അഭ്യൂഹം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം. 2016 ട്വന്റി20 ലോകകപ്പിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന്റെ ഓര്‍മ ആരാധകരുമായി ഇന്ത്യന്‍ നായകന്‍ കോഹ് ലി പങ്കുവെച്ചത് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന ധോനിക്ക് ട്രിബ്യൂട്ട് ആയിട്ടാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ വാദം. 

വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ധോനി ഇന്ന് വൈകുന്നേരം നാല് മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹം. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ധോനി വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്നാണ് മറ്റ് ചിലരുടെ വാദം. 

ധോനി വാര്‍ത്താ സമ്മേളനം വിളിച്ചുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ വികാരപ്രകടനങ്ങളുമായി ധോനിയുടെ ആരാധകര്‍ എത്തി കഴിഞ്ഞു. 2016 ലോകകപ്പ് ട്വന്റി20യിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ സിംഗിളുകളും ഡബിളുകളും എടുത്ത് സ്‌കോര്‍ ചെയ്യുക വഴി ധോനി തന്നെ ഫിറ്റ്‌നസ് ടെസ്റ്റുകളിലേത് പോലെ ഓടിച്ചു എന്ന് പറഞ്ഞായിരുന്നു കോഹ് ലിയുടെ പോസ്റ്റ്. കോഹ് ലിയുടെ പോസ്റ്റ് വരികള്‍ക്കിടയിലൂടെ വായിച്ച് അത് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന ധോനിക്ക് ആദരവര്‍പ്പിച്ചുള്ളതാണെന്നാണ് ആരാധകരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല