കായികം

ഭീകര ബൗണ്‍സര്‍ തലയില്‍ കൊണ്ട് റസലിന് പരിക്ക്; ഗ്രൗണ്ട് വിട്ടത് സ്‌ട്രെച്ചറില്‍

സമകാലിക മലയാളം ഡെസ്ക്

കിങ്‌സ്റ്റണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് ഇടയില്‍ സൂപ്പര്‍ താരം ആന്ദ്രെ റസലിന് പരിക്ക്. ബൗണ്‍സര്‍ തലയില്‍ കൊണ്ട് റസല്‍ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. കളി തുടരാനാവാതെ ഗ്രൗണ്ട് വിട്ടെങ്കിലും സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ആശ്വാസകരമായ വാര്‍ത്തയാണ് വരുന്നത്. 

ജമൈക്ക തല്ലവാഹ്‌സും സെന്റ് ലുസിയയും തമ്മിലുള്ള പോരിന് ഇടയില്‍ ജമൈക്കന്‍ ഇന്നിങ്‌സിലെ 14ാം ഓവറിലാണ് റസലില്‍ ബൗണ്‍സറേറ്റ് ഗ്രൗണ്ടില്‍ വീണത്. സെന്റ് ലൂസിയയുടെ സ്പീഡ് സ്റ്റാര്‍ ഹാര്‍ഡസിന്റെ ഷോര്‍ട്ട് പിച്ച്ഡ് ഡെലിവറിയാണ് റസലിനെ വീഴ്ത്തിയത്. സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ആശങ്ക തീര്‍ക്കുന്ന പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. 

ബൗണ്‍സറേറ്റ പാടെ ഗ്രൗണ്ടില്‍ വീണ റസലിന്റെ തലയില്‍ നിന്ന് ഹെല്‍മറ്റ് ഊരിമാറ്റാനെല്ലാം സഹായിച്ചത് സഹതാരങ്ങളായിരുന്നു. റസലിന്റെ ടീം തീര്‍ത്ത 170 റണ്‍സിന്റെ വിജയ ലക്ഷ്യം 16.4 ഓവറില്‍ എതിരാളികള്‍ മറികടന്നു. 30 പന്തില്‍ 75 റണ്‍സ് അടിച്ചെടുത്ത റഹ്ഖീം കോണ്‍വല്ലിന്റെ ഇന്നിങ്‌സാണ് സെന്റ് ലൂസിയ സൗക്‌സിന് തുണയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍