കായികം

സൂപ്പര്‍ ഓവറിലെ ബാറ്റിങ്-17 റണ്‍സ്, ബൗളിങ് 5-1; നിറഞ്ഞാടി കാര്‍ലോസ് ബ്രാത്വെയ്റ്റ്

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ അടിച്ചെടുത്തത് 17 റണ്‍സ്. ബൗളറായി ഇറങ്ങിയപ്പോള്‍ വഴങ്ങിയത് അഞ്ച് റണ്‍സ് മാത്രം. ഒരു വിക്കറ്റും വീഴ്ത്തി. ഓള്‍ റൗണ്ട് മികവുമായി കളം നിറയുകയാണ് സെന്റ് കിറ്റ്‌സ് താരം കാര്‍ലോസ് ബ്രാത്വെയ്റ്റ്. ട്രിബാഗോ നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 216 റണ്‍സ് പിന്തുടര്‍ന്ന് 30 പന്തില്‍ 64 റണ്‍സ് അടിച്ചെടുത്ത് തകര്‍ത്തു കളിച്ചതിന് പിന്നാലെയാണ് സൂപ്പര്‍ ഓവറിലും ബ്രാത്വെയ്റ്റ് നിറഞ്ഞാടിയത്. 

കളിച്ച നാല് കളിയിലും ജയം പിടിച്ചായിരുന്നു ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ വരവ്. സെന്റ് കിറ്റ്‌സിനെതിരെ 200ന് മുകളില്‍ അവര്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തി മറ്റൊരു ജയം കൂടി മുന്‍പില്‍ കണ്ടു. പക്ഷേ ബ്രാത്വെയ്റ്റ് അതെല്ലാം തല്ലിക്കെടുത്തി. കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന സെന്റ് കിറ്റ്‌സിനെ തുടക്കത്തിലെ രണ്ട് വിക്കറ്റ് വീഴ്ത്തി പ്രഹരിച്ചാണ് ട്രിബാഗോ തുടങ്ങിയത്. 

എന്നാല്‍ ഇവിന്‍ ലെവിസ് 21 പന്തില്‍ 45 റണ്‍സുമായി പൊരുതി. അവസാന ഓവറില്‍ 19 റണ്‍സായിരുന്നു സെന്റ് കിറ്റ്‌സിന് ജയിക്കാന്‍ വേണ്ടിയത്. അവസാന ഓവര്‍ എറിയാന്‍ എത്തിയത് നീഷാം. രണ്ട് നോ ബോളുകളാണ് ഫൈനല്‍ ഓവറില്‍ വന്നത്. ഫീല്‍ഡിങ്ങിലെ പ്രശ്‌നങ്ങള്‍ കൂടിയായതോടെ സ്‌കോര്‍ ടൈ ആയി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. 

സൂപ്പര്‍ ഓവറില്‍ ബ്രാത്വെയ്റ്റും ലെവിസുമാണ് സെന്റ് കിറ്റ്‌സിന് വേണ്ടി ഇറങ്ങിയത്. സെന്റ് കിറ്റ്‌സ് നേടിയ 18 റണ്‍സില്‍ 17 റണ്‍സും വന്നത് ബ്രാത്വെയ്റ്റിന്റെ ബാറ്റില്‍ നിന്ന്. ട്രിബാഗോയ്ക്ക് വേണ്ടി സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് ബ്രാവോയും സിമ്മന്‍സും, പൊള്ളാര്‍ഡും. അഞ്ച് റണ്‍സ് മാത്രമാണ് ബ്രാത്വെയ്റ്റ് ഇവര്‍ക്ക് വിട്ടുകൊടുത്തത്. സൂപ്പര്‍ ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ തന്നെ ബ്രാവോയെ ബ്രാത്വെയ്റ്റ് മടക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്