കായികം

വിശന്നപ്പോള്‍ ഭക്ഷണം തന്ന മൂന്ന് പേര്‍, ക്രിസ്റ്റ്യാനോയ്ക്ക് അവരെ കണ്ടെത്തണം, പകരം നല്‍കണം

സമകാലിക മലയാളം ഡെസ്ക്

ന്നുമല്ലാതിരുന്ന കാലത്ത് ഭക്ഷണം തന്നവരെ തെരഞ്ഞ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പരിശീലനം നടത്തിയിരുന്ന സ്റ്റേഡിയത്തിന് സമീപത്തെ മക്‌ഡൊണാള്‍ഡ്‌സിലുണ്ടായിരുന്ന മൂന്ന് യുവതികളെ വീണ്ടും കാണാനാണ് ക്രിസ്റ്റ്യാനോ വഴി തേടുന്നത്. 

'ഞങ്ങളെ വിശപ്പ് കീഴടക്കുമായിരുന്നു. സ്റ്റേഡിയത്തിന് തൊട്ടടുത്ത് മക്‌ഡൊണാള്‍ഡ്‌സ് ഉണ്ട്. അതിന്റെ വാതിലില്‍ മുട്ടി ബര്‍ഗറിന് വേണ്ടി ഞങ്ങള്‍ ആവശ്യപ്പെടും. എഡ്‌ന എന്ന പെണ്‍കുട്ടിയും രണ്ട് പേരുമാണ് അവിടെയുണ്ടായത്. അവരെ പിന്നെയൊരിക്കലും ഞാന്‍ കണ്ടിട്ടില്ല', ക്രിസ്റ്റ്യാനോ പറയുന്നു. 

ആ പ്രദേശത്ത് ഞാന്‍ അന്വേഷിച്ചിരുന്നു. അവരാ മക്‌ഡൊണാള്‍ഡ്‌സ് അടച്ചുപൂട്ടി. ഈ അഭിമുഖത്തിലൂടെ അവരെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ഞാന്‍ ടുറിനിലേക്കോ, ലിസ്‌ബോണിലേക്കോ അത്താഴത്തിന് ക്ഷണിക്കും. കാരണം, അന്ന് നല്‍കിയ ഭക്ഷണത്തിന് അവര്‍ക്കെന്തെങ്കിലും തിരികെ നല്‍കണം എന്നെനിക്കുണ്ട്, യുവന്റ്‌സ് താരം പറയുന്നു. 

പോര്‍ച്ചുഗല്ലിലെ മദീരയില്‍ കഷ്ടപ്പാടുകള്‍ക്ക് ഇടയില്‍ നിന്നാണ് ഫുട്‌ബോള്‍ ലോകത്തെ കാല്‍ക്കീഴിലാക്കി ക്രിസ്റ്റിയാനോ വളര്‍ന്നത്. ബ്രിട്ടീഷ് ജേണലിസ്റ്റായ പീയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിന് ഇടയിലാണ് തന്നെ സഹായിച്ചവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും, കുട്ടിക്കാലത്തെ കുറിച്ചുമെല്ലാം ക്രിസ്റ്റിയാനോ പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം