കായികം

എല്ലാ ഇന്നിങ്‌സിലും നോട്ട്ഔട്ട്, എന്നിട്ടും ടീമില്‍ നിന്ന് തഴയപ്പെട്ട മൂന്ന് ഇന്ത്യന്‍ കളിക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്ത്യയ്ക്ക് വേണ്ടി ബാറ്റുമായി ക്രീസിലേക്ക് ഇറങ്ങിയ ഇവരുടെ വിക്കറ്റ് ഒരിക്കല്‍ പോലും വീണിട്ടില്ല. എന്നിട്ടും ടീമില്‍ നിന്ന് തഴയപ്പെടുക. അവരേക്കാള്‍ മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന കളിക്കാര്‍ വേറെയുള്ളത് കൊണ്ടോ, പരിക്കേറ്റ താരത്തിന് പകരം ടീമിലേക്കെത്തി, പരിക്ക് മാറി അവര്‍ തിരികെ വരുമ്പോള്‍ സ്ഥാനം നഷ്ടമാവുന്നത് കൊണ്ടോയെല്ലാമാവാം ഇവര്‍ക്ക് വീണ്ടും കളിക്കാനാവാതെ പോവുന്നത്. 

അങ്ങനെ, രാജ്യാന്തര ക്രിക്കറ്റില്‍ ഒരിക്കല്‍ പോലും ഔട്ട് ആവാതിരുന്നിട്ടും ടീമില്‍ നിന്നും തഴയപ്പെട്ട മൂന്ന് കളിക്കാര്‍ ഇവരാണ്...

ഫയിസ് ഫസല്‍

2016ല്‍ സിംബാബ്വെയ്‌ക്കെതിരെ കളിച്ച ഏകദിനമാണ് ഫയിസ് ഫസലിന്റെ ഏക രാജ്യാന്തര മത്സരം. 55 റണ്‍സ് നേടി ഈ കളിയില്‍ ഫസല്‍ പുറത്താവാതെ നിന്നു. അര്‍ധ സെഞ്ചുറി നേടി നില്‍ക്കുന്ന താരം അടുത്ത കളിയിലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടും എന്ന് സ്വാഭാവികമായും പ്രതീക്ഷിക്കാം. 

എന്നാല്‍, ആ കളിക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും ഇറങ്ങാന്‍ ഫസലിനായിട്ടില്ല. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ വിദര്‍ഭയ്ക്ക് വേണ്ടി തുടരെ മികവ് കാട്ടുകയാണെങ്കിലും ഫസലിന് ഇന്ത്യന്‍ ടീമിലേക്ക് പിന്നെ വിളിയെത്തിയില്ല. 

ഭരത് റെഡ്ഡി

1978ലാണ് ഭരത് റെഡ്ഡി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ബാറ്റ്‌സ്മാനായി ടീമിലേക്ക് എത്തിയ ഭരത് റെഡ്ഡി മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. നേടാനയത് 11 റണ്‍സ് മാത്രം. പക്ഷേ ഈ മൂന്ന് ഇന്നിങ്‌സിലും ഭരത് റെഡ്ഡി നോട്ട്ഔട്ട് ആയിരുന്നു. 

സൗരഭ് തീവാരി

2010ല്‍ സൗരഭ് തീവാരി ഇന്ത്യയ്ക്ക് വേണ്ടി 3 ഏകദിനങ്ങള്‍ കളിച്ചു. ഒക്ടോബര്‍ 20ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ 17 പന്തില്‍ നിന്ന് 12 റണ്‍സായിരുന്നു തിവാരിയുടെ സ്‌കോര്‍. 2010 ഡിസംബര്‍ ഏഴിന് കീവീസിനെതിരേയും സൗരഭ് ഇറങ്ങി.  ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്ക്  വഹിച്ച് 39 പന്തില്‍ നിന്നും സൗരഭ് 37 റണ്‍സ് നേടി. 

ഡിസംബര്‍ 10 കീവിസിനെതിരായ ഏകദിനത്തില്‍ വീണ്ടും സൗരഭ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടി വന്നില്ല. മൂന്ന് ഏകദിനങ്ങള്‍ കളിച്ചതില്‍ നിന്ന് 49 റണ്‍സാണ് സൗരഭ് നേടിയത്. 87.50 എന്ന സ്‌ട്രൈക്ക് റേറ്റ്. പക്ഷേ ഈ മൂന്ന് ഏകദിനങ്ങളില്‍ ഒരിക്കല്‍ പോലും തിവാരി ഔട്ട് ആയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ