കായികം

ഗ്രീസ്മാന്‍-മെസി കോമ്പോ ക്ലച്ചുപിടിക്കുന്നു, പക്ഷേ മെസിയുടെ 'ഫ്രഷ്' പരിക്ക് തലവേദന

സമകാലിക മലയാളം ഡെസ്ക്

ര്‍തറുടേയും ഗ്രീസ്മാന്റേയും മികവില്‍ വില്ലാറയലിനെതിരെ ജയം പിടിച്ച് ബാഴ്‌സ. ലാ ലീഗയില്‍ 2-1ന് ജയം പിടിച്ച് വിജയ വഴിയില്‍ തിരിച്ചെത്തിയെങ്കിലും ബാഴ്‌സയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു സൂചന കൂടി മത്സരത്തിലുണ്ടായി. 45 മിനിറ്റ് മാത്രമാണ് മെസി കളിക്കാനിറങ്ങിയത്. 

മിലാനില്‍ നടന്ന ഫിഫ പുരസ്‌കാര നിശയില്‍ പങ്കെടുത്ത് ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡും കൈക്കലാക്കി മത്സര ദിനം പുലര്‍ച്ചെ 2 മണിക്ക് മാത്രമാണ് മെസി കാറ്റലോണിയയിലേക്കെത്തിയത്. ഒരിടവേളയ്ക്ക് ശേഷം ബാഴ്‌സയുടെ സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് മെസി എത്തുകയും ചെയ്തു. എന്നാല്‍ പുതിയ പരിക്കിന്റെ ഭീഷണിയാണ് മെസിക്കും ബാഴ്‌സയ്ക്കും മുന്‍പിലേക്ക് വരുന്നത്. 

ബാഴ്‌സയുടെ കഴിഞ്ഞ റണ്ട് മത്സരങ്ങളിലും മെസി പകരക്കാരനായാണ് ഇറങ്ങിയത്. മെസിയുടെ അസിസ്റ്റില്‍ കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ  വില്ലാറയലിനെതിരെ ഗ്രീസ്മാന്‍ വല കുലുക്കി. 15ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി ആര്‍തറിന്റെ തകര്‍പ്പന്‍ ഷോട്ടും. എന്നാല്‍, ആദ്യ പകുതിയുടെ 30 മിനിറ്റ് പിന്നിട്ടതോടെ പരിക്കിന്റെ സൂചനകള്‍ മെസിയില്‍ പ്രകടമായി തുടങ്ങി. 

തുടയിലാണ് മെസി കളിക്കിടെ ചികിത്സ തേടിയത്. കോപ്പ അമേരിക്കയ്ക്കിടെ പിടിപ്പെട്ട പരിക്കിന്റെ തുടര്‍ച്ചയല്ലിത് എന്ന് വ്യക്തം. രണ്ടാം പകുതിയില്‍ ഡെംബെലെയാണ് മെസിക്ക് പകരം ഇറങ്ങിയത്.28നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഇതില്‍ മെസി ഇറങ്ങുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം