കായികം

'മടങ്ങാം സ്‌കൂള്‍ കാലത്തേക്ക്; ക്രിക്കറ്റ് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് സംഭവിച്ചിട്ടുണ്ടാവില്ലേ'; വീഡിയോ പങ്കിട്ട് ധോണി (വൈറല്‍)

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഇപ്പോള്‍ വിശ്രമത്തിലാണ്. ധോനിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇപ്പോഴും കുറവും വന്നിട്ടില്ല. വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും കളിക്കുന്നില്ല.

അതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ധോനി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തെരുവില്‍ കുറച്ച് പേര്‍ മങ്ങിയ വെളിച്ചത്തില്‍ ക്രിക്കറ്റ് കളിക്കുന്നതാണ് ദൃശ്യത്തില്‍. സ്‌കൂള്‍കാല ഓര്‍മകളുമായി ബന്ധപ്പെടുത്തിയാണ് ധോനി വീഡിയോ പങ്കിട്ടത്. 

വിക്കറ്റ് വീഴുമ്പോള്‍ അംഗീകരിക്കാതെ ട്രയല്‍ ബോള്‍ എന്ന് ബാറ്റ്‌സ്മാന്‍ വാദിക്കുന്നതാണ് വീഡിയോയില്‍. ക്രിക്കറ്റ് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് നാം നേരില്‍ കണ്ടിട്ടുണ്ടാവുമെന്ന് ധോനി കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്