കായികം

വല കുലുക്കിയ രണ്ട് പേരുടെ പ്രായം 20ല്‍ താഴെ, ജയവും ലാലീഗയില്‍ ഒന്നാം സ്ഥാനവും പിടിച്ച് റയല്‍, ബ്രസീല്‍ കരുത്ത്

സമകാലിക മലയാളം ഡെസ്ക്

ബെര്‍ണാബ്യൂ: ഹസാര്‍ഡ്‌, ബെയ്ല്‍, ബെന്‍സെമ, കോര്‍ട്ടിയസ് എന്നിവരില്ലാതെ സ്റ്റാര്‍ട്ടിങ് ലൈനപ്പ്. ലാ ലീഗയില്‍ മറ്റൊരു നാണക്കേടിലേക്ക് വീഴാതിരിക്കുക എന്നതായിരുന്നു റയല്‍ മാഡ്രിഡിന് മുന്‍പിലുണ്ടായിരുന്ന വെല്ലുവിളി. സിദാന്റെ ബി ടീം എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘം പക്ഷേ ജയിച്ചു കയറി ലാ ലിഗയിലെ ഒന്നാം സ്ഥാനവും എടുത്താണ് ബെര്‍ണാബ്യൂയില്‍ കളി അവസാനിപ്പിച്ചത്. 

പതിനെട്ടും, പത്തൊന്‍പതും വയസ് പ്രായമുള്ള കളിക്കാരുടെ ഗോള്‍ ബലത്തിലാണ് റയലിന്റെ ജയം എന്ന പ്രത്യേകതയുമുണ്ട്. വിനിഷ്യസ് ജൂനിയറിന്റേയും, റോഡ്രിഗോയുടേയും ഗോളിലാണ് ഒസാസുനയെ റയല്‍ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തത്. 

ആദ്യ പകുതിയില്‍ താളം കണ്ടെത്താനാവാതെ റയല്‍ കളിക്കുമ്പോഴാണ് 36ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറിന്റെ ഗോള്‍ വന്നത്. തകര്‍പ്പന്‍ ഡ്രൈവില്‍ വല കുലുക്കിയതിന് പിന്നാലെയുള്ള ആഘോഷത്തില്‍ ബ്രസീല്‍ താരത്തിന്റെ കണ്ണ് നിറഞ്ഞു. റയലിന് വേണ്ടിയിറങ്ങിയ കഴിഞ്ഞ 16 മത്സരങ്ങളില്‍ വിനിഷ്യസിന് സ്‌കോര്‍ ചെയ്യാനായിരുന്നില്ല. ആ ഗോളിന് പിന്നാലെ വിനിഷ്യസിന്റെ ആത്മവിശ്വാസം ഉയരുന്നതും മൈതാനത്ത് കണ്ടു. 

രണ്ടാം പകുതിയില്‍ ലീഡ് 2-0 ആക്കുന്നതിനുള്ള അവസരം ജോവിക് കളഞ്ഞു കുളിച്ചു. 72ാം മിനിറ്റില്‍ പക്ഷേ പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോയ്ക്ക്‌
പിഴച്ചില്ല. കളത്തിലിറങ്ങി ഒരു മിനിറ്റ് തികയുന്നതിന് മുന്‍പായിരുന്നു കാസെമെറോയില്‍ നിന്ന് കിട്ടിയ പാസില്‍ പന്തില്‍ അസാമാന്യ കയ്യടക്കം പ്രകടിപ്പിച്ച് പവര്‍ഫുള്‍ ഫിനിഷിലൂടെ റോഡ്രിഗോ ലീഡ് ഉയര്‍ത്തിയത്. വല കുലുക്കിയ റോഡ്രിഗോയുടെ പ്രായം 18. വിനിഷ്യസ് ജൂനിയറിന്റേത് 19...
ആറ് കളിയില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമായാണ് റയല്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്