കായികം

യോര്‍ക്കറുകളുടെ ആശാന്‍; ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍! ഇതാ മലിംഗയുടെ പിന്‍ഗാമി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇതിഹാസ പേസര്‍ ലസിത് മലിംഗയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി. അതും ശ്രീലങ്കയില്‍ നിന്നുതന്നെ. വ്യത്യസ്തമായ ആക്ഷനും യോര്‍ക്കറുകളുടെ തീക്ഷ്ണതയും സമന്വയിപ്പിച്ചതായിരുന്നു മലിംഗയുടെ ബൗളിങ്. 

മലിംഗയുടെ ആക്ഷനോട് സമാനതയുള്ള ബൗളിങാണ് ഈ കൗമാര താരവും പുറത്തെടുക്കുന്നത്. കോളജ് വിദ്യാര്‍ഥി കൂടിയായ മതീഷ പതിരനയെന്ന 17 കാരന്റെ ബൗളിങാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ലങ്കയിലെ കോളജ് തല ടൂര്‍ണമെന്റില്‍ ട്രിനിറ്റി കോളജിനു വേണ്ടിയായിരുന്നു മതീഷയുടെ മാജിക്കല്‍ പ്രകടനം. മലിംഗയുടെ അതേ ആക്ഷനില്‍ പന്തെറിഞ്ഞ താരം യോര്‍ക്കറുകളിലൂടെ എതിര്‍ ടീം ബാറ്റിങ് നിരയെ തകര്‍ക്കുകയായിരുന്നു. 

കളിയില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് കൗമാര താരം കൊയ്തത്. ട്രിനിറ്റി കോളജിനു വേണ്ടി മതീഷയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍