കായികം

ഇപ്പോഴുള്ളവരെ പോലെയല്ല, കളിക്കാരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നവര്‍ ടീമില്‍ വേണമെന്ന്‌ യുവരാജ്‌ സിങ്‌

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കളിക്കളത്തിന്‌ പുറത്തെ കളിക്കാരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും അവരുമായി സംസാരിക്കാന്‍ പ്രാപ്‌തനായ ഒരു വ്യക്തിയെയാണ്‌ ഇന്ത്യന്‍ ടീമിന്‌ വേണ്ടത്‌ എന്ന്‌ ഇന്ത്യന്‍ മുന്‍ താരം യുവരാജ്‌ സിങ്‌. കാരണം, കളിക്കളത്തിന്‌ പുറത്ത്‌ കളിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കളിക്കളത്തിലെ അവരുടെ പ്രകടനത്തെ ബാധിക്കുമെന്ന്‌ യുവരാജ്‌ പറഞ്ഞു.

കളിക്കാര്‍ വ്യക്തി ജീവിതത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ പാകത്തില്‍ സൈക്കോളജിസ്‌റ്റിന്‌ സമാനമായ വ്യക്തികള്‍ ടം മാനേജ്‌മെന്റിന്റെ ഭാഗമാവണം. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ അവര്‍ക്ക്‌ പരിഹാരം ഉപദേശിക്കാന്‍ സാധിക്കണം. അവരുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതില്‍ സഹായിക്കണം. നമുക്ക്‌ പാഡി അപ്‌ടണ്‍ എന്ന വ്യക്തിയുണ്ടായി. കളിക്കളത്തിന്‌ പുറത്തുള്ള വിഷയങ്ങള്‍ അദ്ദേഹവുമായി സംസാരിക്കാമായിരുന്നു. തോല്‍വിയോടുള്ള ഭയം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ അദ്ദേഹം ഞാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌, യുവി പറഞ്ഞു.

ഗാംഗുലിയില്‍ നിന്ന്‌ ലഭിച്ചത്‌ പോലൊരു പിന്തുണ ധോനിയും കോഹ്‌ ലിയും നല്‍കിയില്ലെന്ന്‌ തുറന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ ദിവസം യുവി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗാംഗുലിയാണ്‌ മികച്ച നായകനെന്നും, ഗാംഗുലിക്ക്‌ കീഴിലാണ്‌ തന്റെ മികച്ച നിമിഷങ്ങളെന്നും യുവി പറഞ്ഞിരുന്നു. എന്നാല്‍ ധോനിക്ക്‌ കീഴിലായിരുന്നു രണ്ട്‌ ലോക കിരീടങ്ങളില്‍ യുവി മുത്തമിട്ടത്‌ എന്ന്‌ ചൂണ്ടിക്കാട്ടി ആരാധകരും രംഗത്തെത്തി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി