കായികം

49 കായിക താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി, വീഡിയോ കോണ്‍ഫറന്‍സില്‍ ആശയങ്ങള്‍ പങ്കുവെച്ച്‌ സച്ചിനുള്‍പ്പെടെ 12 പേര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ 49 കായിക താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാന3മന്ത്രി നരേന്ദ്ര മോദി. സച്ചിന്‌ പുറമെ, ബിസിസിഐ പ്രസിഡന്റ്‌ സൗരവ്‌ ഗാംഗുലി, ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലി, യുവരാജ്‌ സിങ്‌ എന്നിവരാണ്‌ ക്രിക്കറ്റ്‌ മേഖലയില്‍ നിന്ന്‌ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തത്‌.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌ രാജ്യത്തെ പ്രമുഖ കായിക താരങ്ങളുമായി മോദി സംസാരിച്ചത്‌. 12 പേര്‍ക്ക്‌ സംസാരിക്കാനും തങ്ങളുടെ ആശയങ്ങള്‍ മുന്‍പോട്ട്‌ വെക്കാനുമായി മൂന്ന്‌ മിനിറ്റ്‌ സമയം വീതമാണ്‌ അനുവദിച്ചത്‌. പി വി സിന്ധു, ഹിമാ ദാസ്‌ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതില്‍ ഭാഗമായെന്നാണ്‌ റിപ്പോര്‍ട്ട്‌. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്