കായികം

അരക്കോടി സംഭാവന നൽകി യുവി; ഒറ്റക്കെട്ടായി പൊരുതണമെന്ന് താരം 

സമകാലിക മലയാളം ഡെസ്ക്

കൊറോണയ്‌ക്കെതിരെ പോരാടാന്‍ സര്‍ക്കാരിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ താരം സംഭാവന ചെയ്തു. നരേന്ദ്ര മോദി പ്രഖ്യാപിച്ച വിളക്കുതെളിക്കൽ യഞ്ജത്തിന് പിന്തുണ പ്രഖ്യാപിച്ച് കുറിച്ച ട്വീറ്റിലാണ് സംഭാവന നൽകുന്ന കാര്യം യുവരാജ് അറിയിച്ചത്.

രാജ്യത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്ന് താരം ആഹ്വാനം ചെയ്യുകയും ചെയ്തു. ‘ഒരുമിച്ചു നിൽക്കുമ്പോൾ നാം ഇരട്ടി കരുത്തരാണ്. ഇന്ന് രാത്രി ഒൻപതിന് ഒൻപതു മിനിറ്റു നേരം വിളക്കു തെളിയിക്കാൻ ഞാനുമുണ്ട്. നിങ്ങൾ എനിക്കൊപ്പം ഉണ്ടാകുമോ? മഹത്തായ ഈ ദിവസത്തിൽ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് ഞാൻ 50 ലക്ഷം രൂപ സംഭാവന നൽകുന്നു. നിങ്ങളും കഴിയുന്ന സഹായങ്ങൾ ഉറപ്പാക്കുമല്ലോ’ ട്വീറ്റിൽ യുവരാജ് കുറിച്ചു. 

പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സാമ്പത്തിക സഹായം നൽകി വിവാദക്കുരുക്കിലായതിനു പിന്നാലെയാണ്  യുവരാജിന്റെ പുതിയ പ്രഖ്യാപനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും