കായികം

പേസുള്ളപ്പോള്‍ അക്തറെ നേരിടാന്‍ എളുപ്പമാണ്‌, പാക്‌ പേസര്‍ക്ക്‌ മുന്‍പില്‍ മുട്ടുവിറച്ച കൈഫിനെ വിമര്‍ശിച്ച്‌ മകന്‍

സമകാലിക മലയാളം ഡെസ്ക്


തുടരെ 150 കിലോമീറ്റര്‍ വേഗതിയില്‍ എത്തി ബാറ്റ്‌സ്‌മാനെ വിറപ്പിച്ചാണ്‌ പാക്‌ പേസര്‍ ഷുഐബ്‌ അക്തര്‍ കളിക്കളം വിട്ടത്‌. ലോക്ക്‌ഡൗണ്‍ ദിനങ്ങളില്‍ ഇന്ത്യ-പാക്‌ പോരിന്റെ ആവേശം നിറഞ്ഞ മത്സരങ്ങള്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്‌ വീണ്ടും ആരാധകരുടെ മുന്‍പിലേക്ക്‌ എത്തിക്കുകയാണ്‌. ഈ കളികള്‍ കണ്ട്‌ അക്തറിനെ അനായാസം നേരിടാമെന്ന്‌ പറയുന്ന തന്റെ മകന്റെ വാക്കുകളാണ്‌ ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ്‌ കൈഫ്‌ പങ്കുവെക്കുന്നത്‌.

2003 ലോകകപ്പിലെ ഇന്ത്യ-പാക്‌ പോര്‌ കണ്ടാണ്‌ കൈഫിന്റെ മകന്‍ കബീറിന്റെ വാക്കുകള്‍. ഞാന്‍ അക്തറിനെ നേരിട്ട വിധത്തില്‍ അവന്‍ തീരെ തൃപ്‌തനല്ല. പേസ്‌ ഉള്ളപ്പോള്‍ അക്തറിനെ നേരിടാന്‍ എളുപ്പമാണെന്നാണ്‌ അവന്‍ പറയുന്നത്‌, കൈഫ്‌ ചിരി നിറച്ച്‌ ട്വിറ്ററില്‍ കുറിച്ചു. അക്തറിനേയും കൈഫ്‌ ട്വീറ്റില്‍ ടാഗ്‌ ചെയ്‌തിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി