കായികം

അത്‌ രവി ശാസ്‌ത്രിക്കും നന്നേ പിടിച്ചു, കേരള പൊലീസിന്റെ ആശയത്തെ അഭിനന്ദിച്ച്‌ ഇന്ത്യന്‍ കോച്ച്‌

സമകാലിക മലയാളം ഡെസ്ക്


ലോക്ക്‌ഡൗണ്‍ ലംഘിച്ച്‌ വീടിന്‌ പുറത്തിറങ്ങുന്നവരെ കുടുക്കാന്‍ ഡ്രോണുമായി കേരള പൊലീസ്‌ ഇറങ്ങിയിരുന്നു. മുകളില്‍ കൂടെ വരുന്ന പണി കണ്ട്‌ തകര്‍ത്തോടുന്ന ആളുകളുടെ ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോക്ക്‌ഡൗണ്‍ കാലത്തെ ചിരി പടര്‍ത്തുന്ന ഓര്‍മയാണ്‌.

കൗതുകം നിറച്ച്‌ ഈ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നതിന്റെ കൂട്ടത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയുടെ കമന്ററിയും കേരള പൊലീസ്‌ ഉള്‍പ്പെടുത്തിയിരുന്നു. ഡ്രോണ്‍ കണ്ട്‌ ആളുകള്‍ ഓടുന്നതിനും, ഒളിക്കുന്നതിനുമെല്ലാം കളിക്കളത്തിലെ രവി ശാസ്‌ത്രിയുടെ കുറിക്കു കൊള്ളുന്ന കമന്ററിയാണ്‌ കേരള പൊലീസ്‌ അകമ്പടിയായി നല്‍കിയത്‌.
 

കേരള പൊലീസിന്റെ വീഡിയോ കറങ്ങി തിരിഞ്ഞ്‌ രവി ശാസ്‌ത്രിയുടെ മുന്‍പിലേക്കുമെത്തി. കേരള പൊലീസിന്റെ ആശയത്തെ അഭിനന്ദിച്ച രവി ശാസ്‌ത്രി ട്രേസര്‍ബുള്ളറ്റ്‌ ചലഞ്ച്‌ എന്ന ഹാഷ്‌ ടാഗുമുണ്ടാക്കി. കേരള പൊലീസിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്