കായികം

കോഹ്‌ലിയുടേതല്ല, ബാബര്‍ അസമിന്റെ കവര്‍ഡ്രൈവാണ്‌ ഇഷ്ടമെന്ന്‌ ജെമിമ റോഡ്രിഗ്‌സ്‌

സമകാലിക മലയാളം ഡെസ്ക്


ഇന്ത്യ പ്രതീക്ഷയോടെ നോക്കുന്ന യുവ താരങ്ങളില്‍ മുന്‍പിലുണ്ട്‌ ബാറ്റ്‌സ്വുമണ്‍ ജെമിമ റോഡ്രിഗ്‌സ്‌. ലോക്ക്‌ഡൗണ്‍ കാലത്ത്‌ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെച്ച്‌ ജെമിമയുമെത്തി. റിതിമ പഥക്കിനൊപ്പമുള്ള ഇന്‍സ്‌റ്റഗ്രാം ചാറ്റില്‍ ജെമിമ മനസ്‌ തുറന്നത്‌ കേട്ട കൗതുകത്തിലാണ്‌ ആരാധകര്‍.

ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട്‌ ഏതാണെന്നാണ്‌ ആരാധകിലൊരാള്‍ ജെമിമയോട്‌ ചോദിച്ചത്‌. പെട്ടെന്ന്‌ തന്നെ ഉത്തരവുമെത്തി. കവര്‍ഡ്രൈവ്‌. കവര്‍ഡ്രൈവ്‌ ഏത്‌ ബാറ്റ്‌സ്‌മാന്‍ കളിക്കുന്നതാണ്‌ കൂടുതല്‍ ഇഷ്ടം എന്നായി മറ്റൊരു ചോദ്യം. ഇവിടെ കവര്‍ഡ്രൈവില്‍ വമ്പന്മാരായ പല ഇന്ത്യന്‍ താരങ്ങളുടെ പേരും ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും പാക്‌ സൂപ്പര്‍ താരം ബാബര്‍ അസമിലേക്കാണ്‌ ജെമിമ വിരല്‍ചൂണ്ടിയത്‌.

എനിക്ക്‌ ബാബര്‍ അസമിന്റെ കവര്‍ ഡ്രൈവുകളാണ്‌ ഇഷ്ടം, ജെമിമ പറഞ്ഞു. എന്തുകൊണ്ട്‌ കോഹ്‌ ലിയുടേതിന്‌ മുകളില്‍ ബാബര്‍ അസമിനെ തെരഞ്ഞെടുത്തു എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളുമായി ആരാധകര്‍ എത്തുന്നുണ്ട്‌. ഏറെ നാളായി ഇന്ത്യയുടെ പ്ലേയിങ്‌ ഇലവനില്‍ നിര്‍ണായക സ്ഥാനത്തുള്ള താരമാണ്‌ ജെമിമ.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു