കായികം

'ബാറ്റിങ്ങിലെ എന്റെ പ്രചോദനം, ഫുട്‌ വര്‍ക്കാണ്‌ അദ്ദേഹത്തിന്റെ മെയ്‌ന്‍'; രാമായണത്തിലെ കാഥാപാത്രവുമായി സെവാഗ്‌

സമകാലിക മലയാളം ഡെസ്ക്


ലോകം മുഴുവന്‍ ആരാധകരുടെ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട്‌ ബാറ്റിങ്ങിന്‌. ക്രീസില്‍ പാട്ടുപാടി നിന്ന്‌ യഥേഷ്ടം ബൗണ്ടറി പായിക്കുന്ന ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ബാറ്റിങ്ങില്‍ തനിക്ക്‌ പ്രചോദനമായത്‌ ആരെന്നാണ്‌ ഇപ്പോള്‍ പറയുന്നത്‌. പുരാണ കഥാപാത്രത്തിലേക്കാണ്‌ സെവാഗ്‌ ഇവിടെ വിരല്‍ ചൂണ്ടുന്നത്‌.

രാമായണത്തില്‍ ശ്രീരാമനെ സഹായിച്ച വാനരസേനയില്‍ അംഗമായിരുന്ന അംഗദനാണ്‌ ബാറ്റിങ്ങില്‍ തനിക്ക്‌ പ്രചോദനമായത്‌ എന്നാണ്‌ സെവാഗ്‌ പറയുന്നത്‌. രാമായണത്തിലെ ബാലിയുടെ മകനാണ്‌ അംഗദന്‍. അംഗദന്റെ കാല്‍ ഇളക്കുക ബുദ്ധിമുട്ടാണന്നല്ല, അസാധ്യമാണ്‌...സെവാഗ്‌ ട്വിറ്ററില്‍ കുറിച്ചു.
 

അംഗദന്റെ ഫുട്‌ വര്‍ക്ക്‌ വ്യക്തമാക്കുന്ന രാമായണത്തിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ്‌ സെവാഗിന്റെ ട്വീറ്റ്‌. അംഗദ്‌ ജീ റോക്ക്‌സ്‌ എന്നും സെവാഗ്‌ ട്വിറ്ററില്‍ കുറിച്ച്‌. സെവാഗിന്റെ ട്വീറ്റ്‌ എത്തുമ്പോള്‍ അതില്‍ കൗതുകം നിറച്ച്‌ എന്തെങ്കിലും ഉണ്ടാവുമെന്ന്‌ ആരാധകര്‍ക്ക്‌ ഉറപ്പാണ്‌. ഈ ലോക്ക്‌ഡൗണ്‍ നാളിലും കാര്യങ്ങള്‍ വ്യത്യസ്‌തമല്ല.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്