കായികം

ഹെല്‍പ്പ്‌ലൈനില്‍ ആശ്വാസ വാക്കുകളുമായി വിനീതുമുണ്ട്‌; കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൂടി ഇന്ത്യന്‍ താരം

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒപ്പം കൂടി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി കെ വിനീത്‌. കണ്ണൂരിലെ സര്‍ക്കാരിന്റെ ഹെല്‍പ്പ്‌ലൈന്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ്‌ വിനീത്‌ ഒപ്പം നില്‍ക്കുന്നത്‌.

ഹെല്‍പ്പ്‌ലൈനില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണോ എന്ന്‌ ചോദിച്ച്‌ കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സിലാണ്‌ വിനീതിനെ സമീപിച്ചത്‌. മറ്റൊന്നുമാലോചിക്കാതെ, തനിക്ക്‌ ചെയ്യാന്‍ കഴിയുന്ന സഹായവുമായി എത്തുകയായിരുന്നു എന്ന്‌ വിനീത്‌ പറഞ്ഞു. ലോക്ക്‌ഡൗണ്‍ കഴിയുന്നത്‌ വരെ ഞാന്‍ ഹെല്‍പ്പ്‌ലൈനില്‍ പ്രവര്‍ത്തിക്കും. കോവിഡ്‌ ഭീഷണി ഒഴിയുന്നത്‌ വരെ ഈ ഹെല്‍പ്പ്‌ ലൈന്‍ സേവനം ലഭ്യമായിരിക്കുമെന്നും വിനീത്‌ പറഞ്ഞു.

ആദ്യ ദിവസങ്ങളില്‍ ഇരുന്നൂറിനടുത്ത്‌ ഫോണ്‍ കോളുകളാണ്‌ ഞങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്‌. എന്നാലിപ്പോള്‍ വരുന്ന കോളുകളുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്ത്‌ കോവിഡ്‌ കേസുകള്‍ കുറഞ്ഞതോടെയാണ്‌ ഇത്‌. കരുത്തോടെ നിന്ന്‌ ഈ സമയത്തെ നമ്മള്‍ അതിജീവിക്കുമെന്നും, സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വിനീത്‌ ഓര്‍മിപ്പിച്ചു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ