കായികം

അതീവ സുന്ദരിയാണ്‌ അവള്‍, എല്ലിസ്‌ പെറിക്കൊപ്പം അത്താഴം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ മുരളി വിജയ്‌

സമകാലിക മലയാളം ഡെസ്ക്


ഡിന്നറിന്‌ ഒപ്പം കൂട്ടാന്‍ താത്‌പര്യമുള്ള രണ്ട്‌ താരങ്ങള്‍ ആരെല്ലാമാണ്‌ എന്നാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം മുരളി വിജയിയോട്‌ ചോദ്യം വന്നത്‌. മുരളി വിജയിയുടെ ഉത്തരം കേട്ട്‌ ഞെട്ടുകയാണ്‌ ആരാധകര്‍.

ഓസ്‌ട്രേലിയന്‍ വനിതാ താരം എല്ലീസ്‌ പെറി, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നീ പേരുകളാണ്‌ മുരളീ വിജയ്‌ പറഞ്ഞത്‌. എല്ലീസ്‌ പെറിയെ പറഞ്ഞതിന്‌ മുരളി വിജയ്‌ പറഞ്ഞ ന്യായീകരണമാണ്‌ ആരാധകരെ കൗതുകത്തിലാക്കുന്നത്‌. എനിക്ക്‌ അവള്‍ക്കൊപ്പം അത്താഴം കഴിക്കണമെന്നുണ്ട്‌. അതീവ സുന്ദരിയാണ്‌ അവള്‍ എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.

ശിഖര്‍ ധവാന്റെ തമാശകള്‍ തന്നെയാണ്‌ അത്താഴത്തിന്‌ ഒപ്പം കൂട്ടാന്‍ തന്നെ പ്രേരിപ്പിക്കുകയെന്നും മുരളി വിജയ്‌ പറഞ്ഞു. ധവാന്‍ ഹിന്ദിയിലും ഞാന്‍ തമിഴിലും സംസാരിച്ചുകൊണ്ടിരിക്കുമെന്നും വിജയ്‌ പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ തന്നോട്‌ വളരെയധികം ചേര്‍ന്ന്‌ നില്‍ക്കുന്ന ടീം ആണെന്നും മുരളി വിജയ്‌ പറഞ്ഞു.

ആദ്യ ലേലത്തില്‍ തന്നെ ചെന്നൈ ടീമിലേക്ക്‌ എത്തിയ താരങ്ങള്‍. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരാണ്‌ അവര്‍. ഈ ഇതിഹാസ താരങ്ങള്‍ക്കൊപ്പം അന്ന്‌ ഡ്രസിങ്‌ റൂം പങ്കിടാന്‍ സാധിച്ചത്‌ വളര്‍ന്നു വരുന്ന കളിക്കാരന്‍ എന്ന നിലയില്‍ വലിയ ഭാഗ്യമായിരുന്നു. അവര്‍ക്കൊപ്പം നിന്ന്‌ അവരെ കണ്ട്‌ ഒരുപാട്‌ കാര്യങ്ങള്‍ പഠിക്കാനായെന്നും മുരളി വിജയ്‌ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി