കായികം

കൊറോണ വൈറസ്‌ വാക്‌സിന്‍ നിര്‍മിക്കാന്‍ സഹായിക്കാമോ? കെ എല്‍ രാഹുലിനോട്‌ ഇര്‍ഫാന്‍ പഠാന്‍

സമകാലിക മലയാളം ഡെസ്ക്



ഏപ്രില്‍ 18ന്‌ ജന്മദിനം ആഘോഷിച്ച കെ എല്‍ രാഹുലിന്‌ ആശംസയുമായി കോഹ്‌ ലി ഉള്‍പ്പെടെയുള്ളവരെത്തി. ഇതില്‍ ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‌റെ ട്വീറ്റാണ്‌ ചിരി പടര്‍ത്തുന്നത്‌.

ഏത്‌ പൊസിഷനിലും ബാറ്റ്‌ ചെയ്യാം, വിക്കറ്റ്‌ കീപ്പറാവാം. ടീമിനെ നയിക്കാം. കൊറോണ വൈറസ്‌ വാക്‌സിനുണ്ടാക്കാന്‍ സഹായിക്കാമോ? രാഹുലിന്‌ ആശംസ നേര്‍ന്ന്‌ ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്‌ ഇങ്ങനെ.


കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്‌ രാഹുലിന്റെ കളി. ഓപ്പണറായും മധ്യനിരയില്‍ ഇറങ്ങിയും റണ്‍സ്‌ വാരിക്കൂട്ടാന്‍ ഇന്ത്യയുടെ ഇക്കഴിഞ്ഞ പരമ്പരകളില്‍ രാഹുലിനായി. മാത്രമല്ല, വിക്കറ്റ്‌ കീപ്പിങ്ങില്‍ രാഹുല്‍ മികവ്‌ കാണിക്കുക കൂടി ചെയ്‌തതോടെ ടീമില്‍ വലിയ ബാലന്‍സ്‌ കൊണ്ടുവരാനും രാഹുലിനായിരുന്നു. അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്‌ പോയതോടെ കിങ്‌സ്‌ ഇലവന്റെ നായകനായും രാഹുലിനെ പ്രഖ്യാപിച്ചു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍