കായികം

ഞാന്‍ കമന്റേറ്ററാവില്ല, കാരണം ചിലരെ എനിക്ക്‌ സഹിക്കാനാവില്ല; കൂടുതല്‍ താത്‌പര്യം മറ്റൊന്നില്ലെന്ന്‌ യുവി

സമകാലിക മലയാളം ഡെസ്ക്


രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചെങ്കിലും ലീഗ്‌ മത്സരങ്ങളിലായി നിറയുകയായിരുന്നു ഇന്ത്യന്‍ താരം യുവരാജ്‌ സിങ്‌. ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച സ്ഥിതിക്ക്‌ കമന്റേറ്റര്‍ റോളിലേക്ക്‌ വരുന്നുണ്ടോ എന്ന്‌ ചോദ്യം ഉയരുക സ്വാഭാവികം. അതിന്‌ മറുപടി നല്‍കുകയാണ്‌ താരമിപ്പോള്‍...

കമന്ററിയിലേക്ക്‌ വരില്ലെന്നാണ്‌ യുവി പറയുന്നത്‌. കൈഫിനൊപ്പം ഇന്‍സ്റ്റാ ലൈവില്‍ എത്തിയപ്പോഴായിരുന്നു യുവിയുടെ പ്രതികരണം. ചില വ്യക്തികളെ എനിക്ക്‌ സഹിക്കാനാവില്ല എന്നതാണ്‌ കമന്ററി ബോക്‌സിലേക്ക്‌ എത്താനുള്ള വിമുഖതയ്‌ക്ക്‌ പിന്നിലെന്നും യുവി തുറന്നു പറഞ്ഞു.

സമയം വരുമ്പോള്‍ താന്‍ അതിനെ കുറിച്ച്‌ ആലോചിക്കും. എന്നാല്‍ കമന്ററി ബോക്‌സിലിരിക്കാനുള്ള ക്ഷമ എനിക്കുണ്ടെന്ന്‌ തോന്നുന്നില്ല. എല്ലാ സമയവും കമന്ററി പറയാന്‍ എനിക്കാവുമെന്ന്‌ തോന്നുന്നില്ല. ക്രിക്കറ്റിനെ കുറിച്ച്‌ മാത്രം സംസാരിക്കാന്‍ എപ്പോഴും എനിക്കാവില്ല. കമന്ററിയേക്കാള്‍ കൂടുതല്‍ എനിക്ക്‌ ആസ്വദിക്കാന്‍ സാധിക്കുക പരിശീലകന്റെ റോള്‍ ആണ്‌. ഐസിസിയുടെ ട്വന്റി20 ലോകകപ്പ്‌, ഏകദിന ലോകകപ്പ്‌ എന്നിവയില്‍ കമന്റേറ്ററാവാന്‍ തനിക്ക്‌ താത്‌പര്യമുണ്ടെന്നും യുവി പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം