കായികം

ജന്മദിന സമ്മാനം നല്‍കി അമ്മ, വിലമതിക്കാനാവാത്തതെന്ന്‌ സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്


ഇന്ത്യന്‍ ഇതിഹാസ താരത്തിനുള്ള ജന്മദിനാശംസകളാണ്‌ സമൂഹമാധ്യമങ്ങളില്‍ ഒഴുകുന്നത്‌. പിന്നിട്ട നേട്ടങ്ങള്‍ വീണ്ടും ഓര്‍മപ്പെടുത്തിയും, കളിക്കളത്തിലെ സച്ചിന്റെ നിമിഷങ്ങള്‍ പങ്കുവെച്ചും ആരാധകരും താരങ്ങളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്‌ ജന്മദിനാശംസയുമായി എത്തി. ജന്മദിനത്തില്‍ തനിക്ക്‌ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനത്തെ കുറിച്ചാണ്‌ സച്ചിന്‍ ഇപ്പോള്‍ പറയുന്നത്‌...

അമ്മയില്‍ നിന്ന്‌ അനുഗ്രവം വാങ്ങിയാണ്‌ ഇന്നത്തെ ദിവസം ഞാന്‍ തുടങ്ങിയത്‌. ഗണപതിയുടെ ഫോട്ടോയാണ്‌ അമ്മ എനിക്ക്‌ സമ്മാനമായി നല്‍കിയത്‌. വിലമതിക്കാനാവാത്തത്‌....സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. അമ്മക്കൊപ്പമുള്ള ചിത്രവും സച്ചിന്‍ പങ്കുവെച്ചിട്ടുണ്ട്‌.
 

കോവിഡ്‌ 19ന്റെ ഭീഷണിയില്‍ ലോകം നില്‍ക്കുമ്പോള്‍ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നായിരുന്നു സച്ചിന്റെ തീരുമാനം. കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതിനായി മുന്‍പില്‍ നിന്ന്‌ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരോടുമുള്ള ആദരവ്‌ ഇതിലൂടെ പ്രകടിപ്പിക്കാനാണ്‌ സച്ചിന്‍ തീരുമാനിച്ചത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും