കായികം

എന്തൊരു വെറുപ്പിക്കലാണ്, ചഹലിനെ ബ്ലോക്ക്‌ ചെയ്യാന്‍ ടിക്‌ ടോക്കിനോട്‌ പറയും, കോഹ്‌ ലിക്ക്‌ പിന്നാലെ ചഹലിനെതിരെ ഗെയ്‌ലും

സമകാലിക മലയാളം ഡെസ്ക്


ടിക്‌ ടോക്കില്‍ വളരെ സജീവമാണ്‌ ഇന്ത്യന്‍ സ്‌പിന്നര്‍ ചഹല്‍. കുടുംബവുമൊത്തുള്ള ഡാന്‍സും എല്ലാമായി ലോക്ക്‌ഡൗണില്‍ താരം അടിച്ചുപൊളിക്കുകയായിരുന്നു. ഒരു രക്ഷയുമില്ലാത്ത ചഹലിന്റെ ടിക്‌ ടികോ വീഡിയോകള്‍ കണ്ട്‌ കളിയാക്കി ഇന്ത്യന്‍ നായകന്‍ കോഹ്‌ ലി തന്നെ എത്തിയിരുന്നു. ഇപ്പോള്‍ വരുന്നത്‌ ഗെയ്‌ലാണ്‌.

ചഹലിനെ ബ്ലോക്ക്‌ ചെയ്യാന്‍ ടിക്‌ ടോക്കിനോട്‌ പറയുമെന്നാണ്‌ ഗെയ്‌ല്‍ പറയുന്നത്‌. സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ വളരെ വിചിത്രമായാണ്‌ പെരുമാറുന്നത്‌. സമൂഹമാധ്യമങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഇപ്പോള്‍ പോവണം. ചഹലിനെ കൊണ്ട്‌ ഞങ്ങള്‍ക്ക്‌ മതിയായി. എന്റെ ജീവിതത്തില്‍ ഇനി ചഹലിനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ നിന്നെ ബ്ലോക്ക്‌ ചെയ്യാന്‍ പോവുകയാണ്‌, ചഹലിനോട്‌ ഗെയ്‌ല്‍ പറഞ്ഞു.

നേരത്തെ കോഹ്‌ ലിയും ചഹലിന്റെ ടിക്‌ ടോക്ക്‌ ആക്‌റ്റിവിറ്റികളെ ട്രോളി എത്തിയിരുന്നു. ഡിവില്ലിയേഴ്‌സുമായുള്ള ചാറ്റ്‌ ഷോയിലായിരുന്നു അത്‌. ചഹലിന്റെ ടിക്‌ ടോക്‌ വീഡിയോകള്‍ കാണുക. രാജ്യാന്തര ക്രിക്കറ്റ്‌ കളിക്കുന്ന വ്യക്തിയാണ്‌ അതെന്ന്‌ വിശ്വസിക്കാനാവില്ല. എല്ലാ അര്‍ഥത്തിലും കോമാളിയെ പോലെയാണ്‌ ചഹല്‍, കോഹ്‌ ലി പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന