കായികം

''യുവി പാ'' എന്ന്‌ ആന്‍ഡ്രൂ ടൈ വിളിച്ചതോടെ എനിക്ക്‌ ബോധ്യമായി, വിരമിക്കേണ്ട സമയമായെന്ന്‌

സമകാലിക മലയാളം ഡെസ്ക്


2018ല്‍ താന്‍ വിരമിക്കാന്‍ ആലോചിച്ചതായി ഇന്ത്യന്‍ മുന്‍ താരം യുവരാജ്‌ സിങ്‌. ബുമ്രയുമായുള്ള ഇന്‍സ്‌റ്റാ ചാറ്റിനിടയിലായിരുന്നു യുവരാജി സിങ്ങിന്റെ വാക്കുകള്‍. അതിന്‌ കാരണമായത്‌ കിങ്‌സ്‌ ഇലവന്‍ പഞ്ചാബിലെ സഹതാരമായ ആന്‍ഡ്രൂ ടൈയുടെ വിളിയാണെന്നും ചിരി നിറച്ച്‌ യുവി പറയുന്നു.

കരിയറിലെ അവസാന ഘട്ടത്തില്‍ നിങ്ങളുമായെല്ലാം കളിച്ചപ്പോള്‍ തന്നെ വിരമിക്കണം എന്ന ചിന്ത എന്നിലേക്കെത്തി. എന്നാല്‍ 2018ല്‍ തന്നെ വിരമിക്കുന്നതിനെ കുറിച്ചുള്ള ചിന്ത എനിക്കുണ്ടായി. കിങ്‌സ്‌ ഇലവന്‌ വേണ്ടി ഐപിഎല്‍ കളിക്കുന്ന സമയമായിരുന്നു അത്‌. പേസര്‍ ആന്‍ഡ്ര്യൂ ടൈ എന്നെ യുവി പാ എന്ന്‌ വിളിക്കുന്നത്‌ കേട്ടതോടെയായിരുന്നു അതെന്നും യുവി പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക്‌ താനെത്തിയത്‌ ഐപിഎല്ലിലെ മികവ്‌ കൊണ്ടല്ലെന്ന്‌ യുവിയുമായുള്ള ചാറ്റില്‍ ബൂമ്ര പറഞ്ഞു. അതൊരു തെറ്റിദ്ധാരണയാണ്‌. 2013ലാണ്‌ ഞാന്‍ ഐപിഎല്ലിലെത്തുന്നത്‌. 2013, 2014, 2015ല്‍ ഞാന്‍ മുംബൈ ടീമില്‍ സ്ഥിരമല്ലായിരുന്നു. വിജയ്‌ ഹസാരെ ട്രോഫിയിലും, ഡൊമസ്റ്റിക്‌ ക്രിക്കറ്റിലും മികവ്‌ കാണിച്ചതോടെ 2016ലാണ്‌ ഇന്ത്യന്‍ ടീമിലേക്ക്‌ താനെത്തുന്നത്‌ എന്നും ബൂമ്ര പറഞ്ഞു.

യുവി പാ എന്ന്‌ ആന്‍ഡ്രൂ തൈ വിളിച്ചതോടെ എനിക്ക്‌ ബോധ്യമായി, വിരമിക്കേണ്ട സമയമായെന്ന്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍