കായികം

ക്രിസ്റ്റിയാനോയുടെ ടോപ് സ്‌കോറര്‍ മോഹം അസ്തമിക്കുന്നു, അവസാന മത്സരത്തില്‍ വിശ്രമം നല്‍കുമെന്ന് കോച്ച് 

സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: സിരി എ സീസണിലെ യുവന്റ്‌സിന്റെ അവസാന കളിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിച്ചേക്കില്ല. ക്രിസ്റ്റിയാനോയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് പരിശീലകന്‍ സറി പറഞ്ഞു. സിരി എ ചാമ്പ്യന്‍പട്ടം ഉറപ്പിച്ച് യുവന്റ്‌സ് ഔദ്യോഗികമായി കിരീടം ഉയര്‍ത്തുന്ന മത്സരമാവും അത്. 

ഓഗസ്റ്റ് രണ്ടിന് റോമക്കെതിരെയാണ് ഇറ്റാലിയന്‍ ലീഗിലെ യുവന്റ്‌സിന്റെ അവസാന മത്സരം. പിന്നാലെ ഒരാഴ്ചത്തെ ഇടവേളയില്‍ ചാമ്പ്യന്‍സ് ലീഗിലെ അവസാന 16നെ രണ്ടാം പാദ മത്സരത്തില്‍ ലിയോണിനെ നേരിടാന്‍ യുവന്റ്‌സ് ഇറങ്ങും. ഇത് മുന്‍പില്‍ കണ്ടാണ് ക്രിസ്റ്റ്യാനോയ്ക്ക് വിശ്രമം നല്‍കാന്‍ ടീം ഒരുങ്ങുന്നത്. 

കോവിഡിനെ തുടര്‍ന്നുള്ള ഇടവേളക്ക് ശേഷം തിരിച്ചെത്തിയത് മുതല്‍ യുവന്റ്‌സിന്റെ എല്ലാ മത്സരങ്ങളും ക്രിസ്റ്റ്യാനോ കളിച്ചിരുന്നു. സീരി എയില്‍ സീസണിലെ ടോപ് സ്‌കോററാവാനുള്ള ക്രിസ്റ്റിയാനോയുടെ മോഹങ്ങള്‍ ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞു.

 35 ഗോളുകളുമായി സിര്‍കോ ഇമ്മൊബൈലാണ് ഒന്നാമത്. ക്രിസ്റ്റിയാനോ ഗോള്‍ വല കുലുക്കിയത് 31 തവണ. സിരി എ സീസണിലെ അവസാന മത്സരത്തില്‍ ഈ ലക്ഷ്യവുമായി ക്രിസ്റ്റിയാനോ ഇറങ്ങാനുള്ള സാധ്യതകള്‍ വിരളമാണ്. ക്രിസ്റ്റിയാനോ അവസ്ഥ എന്താണെന്ന് വ്യക്തമായതിന് ശേഷമാവും അവസാന മത്സരത്തില്‍ സൂപ്പര്‍ താരത്തെ കളിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമാവുക എന്നും യുവന്റ്‌സ് പരിശീലകന്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!