കായികം

വിധിയെ പഴിച്ച് നിരാശപ്പെടുന്നവരെ കാണുക ഈ മനുഷ്യനെ; മദന്‍ ലാല്‍ വലിയ പ്രചോദനമെന്ന് വിവിഎസ് ലക്ഷ്മണ്‍

സമകാലിക മലയാളം ഡെസ്ക്

ശാരീരികമായ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് നേരിട്ട് ജീവിതത്തില്‍ വലിയ വിജയം സൃഷ്ടിക്കുന്നവര്‍ നമുക്ക് എല്ലാ കാലത്തും പ്രചോദനമായി മാറാറുണ്ട്. അത്തരമൊരു മനുഷ്യന്റെ പോരാട്ടം പങ്കിട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിവിഎസ് ലക്ഷ്മണ്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ലക്ഷ്മണ്‍ ആ ജീവിത പോരാട്ടത്തെ പരിചയപ്പെടുത്തുന്നത്. 

ഇരു കൈകളുമില്ലാത്ത മദന്‍ ലാല്‍ എന്ന തയ്യല്‍ക്കാരനെ കുറിച്ചാണ് ലക്ഷ്മണ്‍ പറയുന്നത്. ഹരിയാന സ്വദേശിയാണ് മദന്‍ലാല്‍. രണ്ട് കൈകളുമില്ലാത്ത മദന്‍ ലാല്‍ ഇരു കാലുകളും ഉപയോഗിച്ചാണ് തയ്യല്‍ ജോലികള്‍ ചെയ്ത് ജീവിക്കുന്നത്. 

ആളുകള്‍ വിധിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പരാതിപ്പെടുമ്പോള്‍ തയ്യല്‍ കട നല്ല രീതിയില്‍ നടത്തുന്ന മദന്‍ ലാലിനെ പോലുള്ളവര്‍ വലിയ പ്രചോദനമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ലക്ഷ്മണ്‍ കുറിച്ചു. 

'ഹരിയാനയില്‍ നിന്നുള്ള മദന്‍ ലാലിന് രണ്ട് കൈകളുമില്ലാത്തതിനാല്‍ വളരെയധികം പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. പക്ഷേ, അദ്ദേഹം നിരാശനായി ജീവിക്കുകയല്ല ചെയ്തത്. കാലുകള്‍ ഉപയോഗിച്ച് തയ്ക്കാന്‍ പഠിച്ചു, അദ്ദേഹത്തിന്റെ ടൈലറിങ് ഷോപ്പ് ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ആളുകള്‍ അവരുടെ വിധിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പരാതിപ്പെടുന്നത് അവസാനിപ്പിക്കാത്ത ഒരു ലോകത്ത്, മദന്‍ ലാല്‍ ഒരു പ്രചോദനമാണ്'- ലക്ഷ്മണ്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്